ദേശീയപാതാ വികസനം: തദ്ദേശീയരുടെ വികാരം പരിഗണിക്കണമെന്ന് ഹസന്‍
കാസര്‍കോട്: ദേശീയപാതാ വികസനത്തിന് ഭൂമി ഏറ്റെടുക്കുമ്പോള്‍ തദ്ദേശീയരുടെ വികാരം പരിഗണിക്കണമെന്ന് കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസന്‍. കാസര്‍കോട് ഗസ്റ്റ് ഹൗസില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദേശീയപാതാ വികസനത്തിന്റെ സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉയര്‍ന്നുവന്ന പ്രക്ഷോഭങ്ങളെ അടിച്ചമര്‍ത്തുകയാണ് പിണറായി സര്‍ക്കാര്‍ ചെയ്യുന്നത്. ഇത് അനുവദിച്ചുകൊടുക്കാന്‍ കഴിയില്ല. സ്ഥലമേറ്റെടുക്കുമ്പോള്‍ തദ്ദേശീയമായി ഉയര്‍ന്നുവരുന്ന പ്രതിഷേധങ്ങള്‍ സര്‍ക്കാര്‍ പരിഗണിക്കണം. അത് ചെയ്യാതെ കീഴാറ്റൂരിലും മലപ്പുറത്തും നരനായാട്ട് നടത്തുന്നത് ധാര്‍മികതയില്ലായ്മയാണ്. കീഴാറ്റൂരിലും മലപ്പുറത്തും നടക്കുന്ന പ്രക്ഷോഭങ്ങള്‍ക്ക് കോണ്‍ഗ്രസ് പിന്തുണ നല്‍കും.
കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളജ് പ്രവേശനവുമായി ബന്ധപ്പെട്ട ഓര്‍ഡിനന്‍സിനെ യു.ഡി.എഫ് പിന്തുണച്ചത് വിദ്യാര്‍ഥികളുടെ ഭാവി കരുതിയാണ്. വിദ്യാര്‍ഥികള്‍ ആത്മഹത്യയുടെ വക്കില്‍നില്‍ക്കുമ്പോള്‍ മറ്റ് വഴികള്‍ തേടാന്‍ പറയുന്നത് ഉചിതമല്ലെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."