HOME
DETAILS

രക്ഷിതാക്കള്‍ നിയമപോരാട്ടത്തിന്

  
backup
April 07 2018 | 18:04 PM

%e0%b4%b0%e0%b4%95%e0%b5%8d%e0%b4%b7%e0%b4%bf%e0%b4%a4%e0%b4%be%e0%b4%95%e0%b5%8d%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%a8%e0%b4%bf%e0%b4%af%e0%b4%ae%e0%b4%aa%e0%b5%8b%e0%b4%b0%e0%b4%be%e0%b4%9f

 

തിരുവനന്തപുരം: മെഡിക്കല്‍ പ്രവേശനം സാധൂകരിച്ചുകൊണ്ടുള്ള ഓര്‍ഡിനന്‍സ് സുപ്രിംകോടതി സ്റ്റേ ചെയ്തതിനെ നിയമപരമായി നേരിടുമെന്ന് കണ്ണൂര്‍ അഞ്ചരക്കണ്ടി മെഡിക്കല്‍ കോളജിലെ രക്ഷിതാക്കളും വിദ്യാര്‍ഥികളും അറിയിച്ചു. മെയ് ഏഴിന് സുപ്രിംകോടതി കേസ് പരിഗണിക്കുമ്പോള്‍ കക്ഷിചേരാന്‍ അവസരം ലഭിക്കുമെന്നാണ് പ്രതീക്ഷ. വിദ്യാര്‍ഥികളുടെ ഭാഗം കോടതികേട്ടാല്‍ കോളജിലെ 137 വിദ്യാര്‍ഥികള്‍ക്കും തുടര്‍ന്നുപഠിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. വിധി മറിച്ചായാലും നിയമപോരാട്ടം തുടരും. 2016-17 വര്‍ഷം കോളജില്‍ പ്രവേശനം നേടിയ 150 പേരില്‍ അവശേഷിക്കുന്ന 137 പേരും ഓണ്‍ലൈനായി അപേക്ഷിച്ച് നീറ്റ് പരീക്ഷ എഴുതി യോഗ്യത നേടിയവരാണ്. മറ്റു സ്വാശ്രയ മെഡിക്കല്‍ കോളജുകളില്‍ പ്രവേശനം നേടിയ വിദ്യാര്‍ഥികളെക്കാള്‍ ഉയര്‍ന്ന റാങ്കുള്ളവരാണ് ഇപ്പോള്‍ പെരുവഴിയിലായിരിക്കുന്നതെന്നും ഇവര്‍ പറഞ്ഞു.
പ്രവേശനസമയത്ത് പല മെഡിക്കല്‍ കോളജുകളും ഒന്നേകാല്‍ കോടി വരെ കോഴ ചോദിച്ചെന്നും രക്ഷകര്‍ത്താക്കള്‍ ആരോപിച്ചു. എം.ഇ.എസ്, വയനാട് ഡി.എം, ബിലീവേഴ്‌സ് മെഡിക്കല്‍ കോളജുകള്‍ക്കെതിരേയാണ് രക്ഷകര്‍ത്താക്കര്‍ ആരോപണമുന്നയിച്ചിരിക്കുന്നത്. കണ്ണൂര്‍ മെഡിക്കല്‍ കോളജില്‍ അഡ്മിഷനായി 43.17 ലക്ഷം രൂപയാണ് കോഴ വാങ്ങിയതെന്നും രക്ഷിതാക്കള്‍ ആരോപിച്ചു.
പി.ടി.എ ഭാരവാഹികളായ മോഹനന്‍ കോട്ടൂര്‍, മഷ്‌റൂഖ്, കെ.ജി.പി നായര്‍, കെ. മോഹന്‍കുമാര്‍, ജേക്കബ് എബ്രഹാം എന്നിവരും വിദ്യാര്‍ഥികളും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുടുംബ സന്ദർശന വിസാ കാലയളവ് മൂന്ന് മാസമായി ഉയർത്തും; കുവൈത്ത് ആഭ്യന്തര മന്ത്രാലയം

Kuwait
  •  11 minutes ago
No Image

പാലക്കാട് അപകടം; അടിയന്തര ഇടപെടൽ തേടി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിക്ക് കത്തയച്ച് എംപി വി കെ ശ്രീകണ്ഠൻ 

Kerala
  •  an hour ago
No Image

തിരുവനന്തപുരത്ത് സ്‌കൂള്‍ ബസ് മരത്തിലിടിച്ച് 12 വിദ്യാര്‍ഥികള്‍ക്ക് പരുക്ക്

Kerala
  •  an hour ago
No Image

അല്ലു അര്‍ജുന് ഇടക്കാല ജാമ്യം അനുവദിച്ച് ഹൈക്കോടതി

Kerala
  •  an hour ago
No Image

ജോലിക്കെത്തിയതിൻ്റെ പിറ്റേന്ന് 37 പവൻ സ്വർണം കവർച്ച നടത്തി മുങ്ങിയ പ്രതികൾ പിടിയിൽ

latest
  •  an hour ago
No Image

ഖത്തർ ദേശീയ ദിനം; ഡിസംബർ 18, 19 തീയതികളിൽ ജനന റജിസ്ട്രേഷൻ ഓഫിസുകൾക്ക് അവധി

qatar
  •  2 hours ago
No Image

രേണുകാ സ്വാമി കൊലക്കേസ്: കന്നട നടന്‍ ദര്‍ശനും കൂട്ടുപ്രതി പവിത്ര ഗൗഡയ്ക്കും ജാമ്യം

National
  •  2 hours ago
No Image

വെൽകം ടു സഊദി 34; ഫിഫ ലോകകപ്പ് ആതിഥേയത്വം, പാസ്പോർട് സ്റ്റാംപ് പുറത്തിറക്കി സഊദി 

Saudi-arabia
  •  2 hours ago
No Image

അല്ലു അര്‍ജുന്‍ ജയിലിലേക്ക്; 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത് കോടതി

National
  •  2 hours ago
No Image

ആലപ്പുഴയില്‍ മകന്റെ കുത്തേറ്റ പിതാവ് ചികിത്സയ്ക്കിടെ മരിച്ചു, മകന്‍ അറസ്റ്റില്‍

Kerala
  •  2 hours ago