കുഫോസ് അന്താരാഷ്ട്ര മത്സ്യ ഗുണനിലവാര പരിശോധനാ കേന്ദ്രമാകുന്നു
കൊച്ചി: ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മറൈന്‍ സ്റ്റൂവാര്‍ഡഷിപ്പ്് കൗണ്‍സിലും കേരള ഫിഷറീസ് സമുദ്രപഠന സര്‍വകലാശാലയും (കുഫോസ് ) സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ ധാരണയായി.
കടലില്‍ നിന്ന് ലഭിക്കുന്ന മത്സ്യങ്ങള്‍ ഉള്‍പ്പെടെയുള്ള ഭക്ഷ്യോല്‍പ്പന്നങ്ങളുടെ ഗുണനിലവാരം നിശ്ചയിച്ച് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിനുള്ള ആഗോള ഏജന്‍സിയാണ് മറൈന്‍ സ്റ്റുവാര്‍ഡ്ഷിപ്പ് കൗണ്‍സില്‍. കൗണ്‍സിലിന്റെ ഡെവലപ്പിങ്ങ് വേള്‍ഡ് പ്രോഗ്രാം മേധാവിയായ ഡോ.യെമി ഓളോറുന്‍ട്ടുയി കുഫോസ് സന്ദര്‍ശിച്ച് അധികൃതരുമാരായി നടത്തിയ ചര്‍ച്ചയിലാണ് ഇരുസ്ഥാപനങ്ങളും സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ ധാരണയായത്.
ധാരണയനുസരിച്ച് സമുദ്ര ഭക്ഷ്യോല്‍പ്പന്നങ്ങളുടെ ഗുണനിലവാരം ഇന്ത്യയില്‍ നിശ്ചയിക്കുന്ന ഏജന്‍സിയായി കുഫോസ് പ്രവര്‍ത്തിക്കും. ഇതിനാവശ്യമായ പരിശോധനകള്‍ നടത്തുന്നതിനുള്ള പരിശീലനം കുഫോസിലെ അധ്യാപകര്‍ക്കും ഗവേഷകര്‍ക്കും മറൈന്‍ സ്റ്റൂവാര്‍ഡഷിപ്പ് കൗണ്‍സില്‍ നല്‍കും. കുഫോസിലെ അധ്യാപകനായ ഡോ.ബിനു വര്‍ഗീസ് ഇതിന്റെ നോഡല്‍ ഓഫിസറായി പ്രവര്‍ത്തിക്കും.
ഇതോടൊപ്പം മത്സ്യങ്ങള്‍ ഉള്‍പ്പടെയുള്ള സമുദ്ര ഭക്ഷ്യോല്‍പ്പന്നങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുന്നതിനായി മറൈന്‍ സ്റ്റൂവാര്‍ഡഷിപ്പ് കൗണ്‍സില്‍ വിവിധ തലങ്ങളില്‍ നടത്തുന്ന പരിശീലന കേന്ദ്രമായി കുഫോസ് പ്രവര്‍ത്തിക്കും. മത്സ്യബന്ധന തൊഴിലാളികള്‍ക്കും അനുബന്ധ വ്യവസായ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്കും കുഫോസ് നടത്തുന്ന മറൈന്‍ സ്റ്റൂവാര്‍ഡഷിപ്പ് കൗണ്‍സിലിന്റെ പരിശീലന പരിപാടികളില്‍ പങ്കെടുക്കാന്‍ അവസരം നല്‍കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."