കൂടുതല്‍ കരുതലും സുരക്ഷയും വേണമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്
തിരുവനന്തപുരം: ദലിത് സംഘടനകളുടെ നാളത്തെ ഹര്‍ത്താലിന് കൂടുതല്‍ കരുതലും സുരക്ഷയും ഒരുക്കണമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. വ്യാപകമായി അക്രമങ്ങള്‍ അരങ്ങേറാനുള്ള സാധ്യതയുണ്ടെന്നും മതതീവ്രവാദ ശക്തികള്‍ ഹര്‍ത്താല്‍ ഏറ്റെടുക്കാന്‍ സാധ്യതയുണ്ടെന്നും ഇന്റലിജന്‍സ് റിപ്പോര്‍ട്ടുണ്ട്. ദേശീയ തലത്തില്‍ ദലിത് സംഘടനകള്‍ നടത്തിയ ഭാരത് ബന്ദ് വ്യാപകമായ അക്രമങ്ങള്‍ക്കും 12 പേരുടെ മരണത്തിനും കാരണമായതിന്റെ അടിസ്ഥാനത്തിലും സുരക്ഷ ശക്തമാക്കണമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പറയുന്നു. റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ പൊലിസ് കൂടുതല്‍ ശക്തമായ സുരക്ഷയാകും നാളത്തെ ഹര്‍ത്താലിന് ഒരുക്കുക.
തിങ്കളാഴ്ച രാവിലെ ആറു മുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടുള്ളത്. ഹര്‍ത്താലില്‍ പങ്കെടുക്കില്ലെന്നും സംസ്ഥാനത്തു ബസുകള്‍ പതിവു പോലെ സര്‍വിസ് നടത്തുമെന്നും കേരള പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷന്‍ പ്രഖ്യാപിച്ചിട്ടുണ്ട്. കടകള്‍ തുറക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി. നസിറുദ്ദീനും അറിയിച്ചു. ഇതെല്ലാം സംഘര്‍ഷസാധ്യതകളാണെന്നും വിലയിരുത്തുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."