HOME
DETAILS

ഹര്‍ത്താല്‍: പിന്തുണയുമായി വിവിധ സംഘടനകള്‍; ദലിത് ലീഗും പിന്തുണയ്ക്കും

  
backup
April 07 2018 | 19:04 PM

%e0%b4%b9%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%be%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%aa%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%81%e0%b4%a3%e0%b4%af%e0%b5%81%e0%b4%ae%e0%b4%be

 


കോഴിക്കോട്: പട്ടിക ജാതി - പട്ടിക വര്‍ഗ സംരക്ഷണ നിയമം അട്ടിമറിക്കാനുള്ള നീക്കത്തിനെതിരേ ദലിത് സംഘടനകള്‍ നാളെ നടത്തുന്ന ഹര്‍ത്താലിന് പിന്തുണയുമായി വിവധ സംഘടനകള്‍. ദലിത് ലീഗും ഹര്‍ത്താലിനെ പിന്തുണച്ച് രംഗത്തെത്തി.
ദലിത് ലീഗിനോട് കൂടിയാലോചന നടത്താതെയാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചതെങ്കിലും ദലിതരെ ബാധിക്കുന്ന വിഷയമായതിനാലാണ് സഹകരിക്കാന്‍ തീരുമാനിച്ചതെന്ന് ഇന്ത്യന്‍ യൂനിയന്‍ ദലിത് ലീഗ് സംസ്ഥാന പ്രസിഡന്റ് യു.സി രാമന്‍ പ്രസ്താവനയില്‍ അറിയിച്ചു.
സംഘ്പരിവാര്‍ നേതൃത്വത്തിലുള്ള ഭരണം നിലനില്‍ക്കുന്ന സംസ്ഥാനങ്ങളിലാണ് ദലിതര്‍ക്ക് നേരെ അക്രമണം കൂടുതലായും നടക്കുന്നത്. ഒരു പരിധിവരെ അതിക്രമങ്ങള്‍ വ്യാപകമാകാതിരിക്കാന്‍ കാരണം നിലവിലുള്ള നിയമപരിരക്ഷകൊണ്ട് മാത്രമാണെന്നും എന്നാല്‍ ഈ നിയമപരിരക്ഷ ചോദ്യം ചെയ്യുന്ന നിലപാട് നീതിപീഠത്തില്‍ നിന്നുതന്നെയുണ്ടാകുന്നത് ഖേദകരമാണെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ ദലിത് സംഘടനകള്‍ തമ്മില്‍ ഏകോപനം വേണമെന്നും നാളത്തെ സമാധാനപരമായ ഹര്‍ത്താലിന് പെതുസമൂഹത്തിന്റെ പൂര്‍ണ സഹകരണമുണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഹര്‍ത്താലിന് സാധുജനപരിഷത്ത് പിന്തുണ നല്‍കുമെന്ന് നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
നാളിതുവരെ നടക്കുന്ന ഹര്‍ത്താലുകളില്‍ നിന്നും വിഭിന്നമായി വ്യാപാരി വ്യവസായി ഏകോപനസമിതിയും ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷനും കടകള്‍ തുറക്കുമെന്നും ബസുകള്‍ ഓടിക്കുമെന്നും പറയുന്നത് അവയുടെ നേതൃത്വങ്ങളിലുള്ളവരുടെ ദലിത് വിരുദ്ധ വികാരത്തിന്റെ ബഹിര്‍സ്ഫുരണമാണെന്ന് യുവജനതാദള്‍ ചൂണ്ടിക്കാട്ടി.
ദലിത് സംഘടനകള്‍ നടത്തുന്ന ഹര്‍ത്താലിനോടും മറ്റു സമരപരിപാടികളോടും യുവജനതാദള്‍ ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നതായും ഭാരവാഹികള്‍ അറിയിച്ചു.
ഹര്‍ത്താലിന് പിന്തുണ നല്‍കുമെന്ന് കേരള പട്ടിക ജനസമാജം വ്യക്തമാക്കി. വ്യാപാരികളുടെയും ബസുടമകളുടെയും തീരുമാനം നിര്‍ഭാഗ്യകരമായിപ്പോയെന്നും സംഘടന അഭിപ്രായപ്പെട്ടു.
ദലിത് സംഘടനകള്‍ നടത്തുന്ന ഹര്‍ത്താലിനെ പിന്തുണക്കുമെന്നും ഐക്യദാര്‍ഢ്യ റാലി നടത്തുമെന്നും ഐ.ഡി.എഫ്, എന്‍.എ.ഡി.ഒ, ബഹുജന്‍ സാഹിത്യ അക്കാദമി, ബഹുജന്‍ സമാജ് പാര്‍ട്ടി, സാധുന ജനപരിഷത്ത്, മനുഷ്യാവകാശ പ്രവര്‍ത്തക സമിതി, കേരള സാംബവ സൊസൈറ്റി, അംബേദ്കര്‍ റൈറ്റ് ഫോര്‍ സോഷ്യല്‍ ഓര്‍ഗനൈസേഷന്‍, കേരള പുലയര്‍ മഹാസഭ, എസ്.ഡി.പി.ഐ, വെല്‍ഫെയര്‍ പാര്‍ട്ടി എന്നിവരുടെ സംയുക്ത യോഗംതീരുമാനിച്ചു. ഇന്ന് വൈകിട്ട് അഞ്ചിന് മുതലക്കുളത്ത് ഐക്യദാര്‍ഢ്യ റാലി നടത്തും.
പി.ഡി.പി, , കേരള ദലിത് ഫെഡറേഷന്‍, സാംബവ മഹാസഭ, മലബാര്‍ മേഖല പട്ടികജാതി സമാജം തുടങ്ങിയ സംഘടനകളും ഹര്‍ത്താലിനെ പിന്തുണയ്ക്കുന്നുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  12 hours ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  12 hours ago
No Image

അടുക്കള സിങ്കില്‍ നാലു വയസുകാരിയുടെ കൈ കുടുങ്ങി, രക്ഷകരായി അഗ്നിരക്ഷാ സേന

Kerala
  •  12 hours ago
No Image

ഇന്ത്യൻ എംബസി ഓപൺ ഹൗസ് നാളെ

oman
  •  12 hours ago
No Image

കേരള ഹൗസിൽ ഗവര്‍ണറുടെ കാറിൽ ലോ ഓഫീസറുടെ കാറിടിച്ച സംഭവത്തിൽ സിആര്‍പിഎഫ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോർട്ട് സമർപ്പിച്ചു

National
  •  12 hours ago
No Image

എസ്എഫ്ഐ-കെഎസ്‍യു സംഘർഷത്തെ തുടർന്ന് കോഴിക്കോട് ഗവൺമെന്‍റ് ലോ കോളേജ് അനിശ്ചിതമായി അടച്ചു

Kerala
  •  12 hours ago
No Image

റിയാദ് മെട്രോയിലെ റെഡ്, ഗ്രീൻ ട്രെയിനുകൾ ഞായറാഴ്ച മുതൽ ഓടിത്തുടങ്ങും

Saudi-arabia
  •  13 hours ago
No Image

മുനമ്പം; പ്രശ്‌ന പരിഹാരം വൈകരുത്: മുസ്‌ലിംലീഗ്

Kerala
  •  13 hours ago
No Image

2025 മുതൽ അൽ ദൈദ് സിറ്റിയിൽ പണമടച്ചുള്ള പൊതു പാർക്കിംഗ് ആരംഭിക്കും

uae
  •  13 hours ago
No Image

വയനാട് ഉരുൾപൊട്ടൽ ദുരന്തം അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കാതെ കേന്ദ്രം, പ്രത്യേക പാക്കേജുമില്ല

National
  •  13 hours ago