റബാഡയ്ക്ക് പകരം പ്ലങ്കറ്റ്
ന്യൂഡല്‍ഹി: പരുക്കേറ്റ് പുറത്തായ ദക്ഷിണാഫ്രിക്കന്‍ പേസര്‍ കഗിസോ റബാഡയ്ക്ക് പകരം ഡല്‍ഹി ഡയര്‍ഡെവിള്‍സ് ഇംഗ്ലണ്ട് പേസര്‍ ലിയാം പ്ലങ്കറ്റിനെ ടീമിലെത്തിച്ചു. താര ലേലത്തില്‍ ആരും വാങ്ങാനില്ലാതെ തള്ളിപ്പോയ താരം നടാടെയാണ് ഐ.പി.എല്‍ കളിക്കാനെത്തുന്നത്. 4.2 കോടിക്ക് ആര്.ടി.എം കാര്‍ഡുപയോഗിച്ച് റബാഡയെ ഡല്‍ഹി നിലനിര്‍ത്തിയെങ്കിലും കഴിഞ്ഞ ദിവസമാണ് പരുക്കേറ്റ് താരം പിന്മാറിയത്. ഈ സീസണില്‍ ഡല്‍ഹിയുടെ ആക്രമണങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുമെന്ന് പ്രതീക്ഷിക്കപ്പെട്ട റബാഡയ്ക്ക് മൂന്ന് മാസമെങ്കിലും വിശ്രമം വേണ്ടി വരും.
ഇംഗ്ലണ്ടിന്റെ പരിമിത ഓവര്‍ ക്രിക്കറ്റ് ടീമിലെ സ്ഥിരം സാന്നിധ്യമാണ് പ്ലങ്കറ്റ്. പരിചയ സമ്പന്നനായ താരത്തിന്റെ മികവ് തുണയാകുമെന്ന പ്രതീക്ഷയിലാണ് ഡല്‍ഹി അധികൃതര്‍. 119 ടി20 മത്സരങ്ങളില്‍ നിന്നായി 110 വിക്കറ്റുകളാണ് 33കാരനായ താരത്തിന്റെ സമ്പാദ്യം. ഇന്ന് ആദ്യ പോരാട്ടത്തില്‍ ഡല്‍ഹി കിങ്സ് ഇലവന് പഞ്ചാബിനെ നേരിടും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."