HOME
DETAILS
MAL
കാട്ടിലെ സംസാരം
backup
April 07 2018 | 21:04 PM
സിംഹികളാണ് ഇര തേടിപ്പിടിക്കുന്നതില്‍ മുന്നില്‍. പക്ഷേ, ഇരയെ ആദ്യം ഭക്ഷിക്കുന്നതു സിംഹത്താനാണ്. അതു കഴിഞ്ഞു സിംഹികള്‍. അതും കഴിഞ്ഞേ കുഞ്ഞുങ്ങള്‍ക്കു ലഭിക്കൂ. പലപ്പോഴും ഭക്ഷണം കിട്ടാതെ കുഞ്ഞുങ്ങള്‍ പട്ടിണി കിടന്നു ചത്തുപോകാറുമുണ്ട്. ഇതു കാട്ടിലെ കഥ.
നാട്ടിലെ കഥയും വ്യത്യസ്തമല്ല. ജനങ്ങളുടെ അധ്വാനഫലമാണു നികുതിപ്പണം. അത് ആദ്യം കൈയടക്കുന്നതു രാജാക്കന്മാര്‍. അതുകഴിഞ്ഞ് അവരുടെ ശിങ്കിടികള്‍. അതും കഴിഞ്ഞേ സാധാരണക്കാര്‍ക്കു ലഭിക്കൂ. പലപ്പോഴും സിംഹക്കുഞ്ഞുങ്ങളെപ്പോലെ അവരും പട്ടിണി കിടന്നു മരിക്കാറുണ്ട്. മാതേവന്റെ മരണവും അങ്ങനെയാണെന്നാണു കാട്ടിലെ സംസാരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."