HOME
DETAILS
MAL
ജീവനുള്ള മരണം
backup
April 07 2018 | 21:04 PM
ഞാന്‍ ജീവനോടെ മൃതിയടഞ്ഞു
എന്നാല്‍,
എന്റെ ഹൃദയം
ഇപ്പോഴും മിടിക്കുന്നുണ്ട്.
എനിക്കാവില്ല
ഒന്നും ഉരിയാടാനെങ്കിലും
എന്റെ ഉള്ളില്‍ക്കിടന്ന്
പിടയുന്നുണ്ട് വാക്കുകള്‍.
എനിക്കൊന്നും
കാണാന്‍ കഴിയില്ല.
എന്നാല്‍,
അകക്കണ്ണില്‍ കാഴ്ചയുടെ പ്രളയമുണ്ട്.
എനിക്കാവില്ല,
ഒരിടത്തേക്കും ചലിക്കുവാന്‍.
എന്നാലും
സ്വപ്നങ്ങളെന്നെ
ദൂരത്തോളം കൊണ്ടുചെല്ലുന്നു.
ഞാന്‍ മരിച്ചു.
പക്ഷേ,
ജീവനിപ്പോഴുമുണ്ടെനിക്ക്.
ഹാരിയട്ട് അനീന
ഉഗാണ്ടന്‍ കവയിത്രിയും ഗ്രന്ഥകാരിയും മാധ്യമപ്രവര്‍ത്തകയും. അ ചമശേീി കി ഘമയീൗൃ കവിതാ സമാഹാരം 2015ല്‍ പുറത്തിറങ്ങി. ജേണലിസം, ക്രിയേറ്റീവ് റൈറ്റിങ് എന്നിവയില്‍ ബിരുദം. ഹ്യുമന്‍ റൈറ്റ്സില് ബിരുദാനന്തര ബിരുദം. ഡെയ്ലി മോണിറ്റര്‍, ദ ഒബ്സര്‍വര്‍ എന്നിവയില്‍ പ്രവര്‍ത്തിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."