എട്ടാം ക്ളാസുകാരിയുടെ മരണത്തില്‍ ദുരൂഹത
കോവളം : എട്ടാം ക്ളാസുകാരിയെ വീട്ടിലെ തൊട്ടില്ത്തുണി കഴുത്തില്‍ കുരുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ദുരൂഹത ഉയര്‍ത്തിയ സംഭവത്തില്‍ പൊലിസും ഫോറന്‍സിക് വിഭാഗവും അന്വേഷണം തുടങ്ങി.
കോട്ടുകാല്‍ കൈലാസത്തില്‍ പരേതനായ ദാമോദരന്റേയും ദേവസ്വം ബോര്‍ഡ് ജീവനക്കാരി പാര്‍വതിയുടെയും മകള്‍ ദേവനന്ദയെയാണ് (13) കഴിഞ്ഞ ദിവസം വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടത്.
ജോലി കഴിഞ്ഞ് വെള്ളിയാഴ്ച സന്ധ്യയോടെ പാര്‍വതി മൂത്ത മകന് ദേവനാരായണനൊപ്പം വീട്ടിലെത്തിയപ്പോഴാണ് തൊട്ടിലില്‍ കെട്ടിയിരുന്ന തുണി കഴുത്തില്‍ കുരുങ്ങി ദേവനന്ദയെ മരിച്ച നിലയില്‍ കണ്ടത്. സംഭവത്തിലെ ദുരൂഹത നീക്കാന്‍ ഇന്നലെ രാവിലെ ഒന്‍പതോടെ ഫോര്‍ട്ട് അസിസ്റ്റന്റ് കമ്മിഷണര്‍ ദിനിലിന്റെ നേതൃത്വത്തില്‍ ഫോറന്‍സിക് വിഭാഗം ഉദ്യോഗസ്ഥര്‍, വിഴിഞ്ഞം സര്‍ക്കില്‍ ഇന്‍സ്പെക്ടര്‍ എന്‍. ഷിബു, എസ്.ഐ പി. രതീഷ് എന്നിവരടങ്ങുന്ന സംഘം വീട്ടിലെത്തി വിശദമായ പരിശോധനകള്‍ക്കും തെളിവെടുപ്പിനും ശേഷം ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം പോസ്റ്റുമാര്‍ട്ടത്തിന് മെഡിക്കല്‍ കോളജിലേക്ക് മാറ്റി.
പരിശോധനയില്‍ അസ്വഭാവികമായി ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. കുട്ടിയുടെ ജീവിത പശ്ചാത്തലം, സുഹൃത്ത് ബന്ധങ്ങള്‍ എന്നിവ ബന്ധുക്കളില്‍ നിന്ന് ചോദിച്ചറിഞ്ഞ പൊലിസ് കുട്ടി ഉപയോഗിച്ച ഫോണും വീട്ടിലെ കമ്പൂട്ടറും പരിശോധനക്കായി കൊണ്ടുപോയി.
ആര്.ഡി.ഓയുടെ സാന്നിധ്യത്തില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ഇന്നലെ വൈകിട്ടോടെ ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്ത മൃതദേഹം വീട്ടുവളപ്പില്‍ സംസ്കരിച്ചു. അസ്വാഭാവിക മരണത്തിന് വിഴിഞ്ഞം പൊലിസ് കേസെടുത്തു. നെയ്യാറ്റിന്‍കര ജി.ആര് പബ്ലിക് സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയാണ് മരിച്ച ദേവനന്ദ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."