HOME
DETAILS

മെഡിക്കല്‍ പ്രവേശനം: സര്‍ക്കാര്‍ മാപ്പുപറയണം; പ്രേമചന്ദ്രന്‍

  
backup
April 08 2018 | 01:04 AM

%e0%b4%ae%e0%b5%86%e0%b4%a1%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b5%e0%b5%87%e0%b4%b6%e0%b4%a8%e0%b4%82-%e0%b4%b8%e0%b4%b0%e0%b5%8d-4

 

 

കൊല്ലം: കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളജുകള്‍ ഭരണഘടനാ വിരുദ്ധവും നിയമവിരുദ്ധവുമായി നടത്തിയ മെഡിക്കല്‍ പ്രവേശന നടപടികളെ സാധൂകരിക്കുന്നതിന് നിയമനിര്‍മാണസഭയെ ഉപകരണമാക്കിയ സര്‍ക്കാര്‍ മാപ്പുപറയണമെന്ന് എന്‍.കെ.പ്രേമചന്ദ്രന്‍ എം.പി ആവശ്യപ്പെട്ടു. വി.ട്ടി. ബലറാം ഉന്നയിച്ച നിയമസാധുതയുള്ള തടസ്സവാദത്തെ നിരാകരിച്ച സ്പീക്കറുടെ നടപടി നിയമനിര്‍മാണ ചരിത്രത്തിലെ കറുത്ത ഏടായി അവശേഷിക്കും.
നിയമസഭ പാസാക്കിയ ബില്ലിന്മേല്‍ ആരോഗ്യവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി വിയോജന കുറിപ്പിലൂടെ അവിശ്വാസം രേഖപ്പെടുത്തിയിരിക്കുന്നു. സര്‍ക്കാരിന്റെ അവിശ്വാസം നിയമസഭയോടുള്ള അവഹേളനവും നിയമനിര്‍മാണ ചരിത്രത്തിലെ അത്യപൂര്‍വമായ സംഭവവുമാണ്.
ബില്ലും സുപ്രീംകോടതി നിരാകരിച്ച ഓര്‍ഡിനന്‍സും നിയവിരുദ്ധ പ്രവര്‍ത്തനങ്ങളെ സാധൂകരിക്കുന്നതിനുള്ളതാണ്. സുപ്രീം കോടതിയിലെ കേസില്‍ കക്ഷിയായ ആരോഗ്യ വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി തന്നെ നിയമനിര്‍മാണത്തില്‍ അവിശ്വാസം രേഖപ്പെടുത്തിയ സാഹചര്യത്തില്‍ ബില്ല് ഗവര്‍ണര്‍ ഒപ്പിടുന്നത് ഭരണഘടനാ വിരുദ്ധമാണ്.
കോടികള്‍ തലവരിപ്പണം നല്‍കി പ്രവേശനം നേടിയ വിദ്യാര്‍ഥികളുടെ ഭാവിയില്‍ ദുഃഖിക്കുന്ന മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും അനര്‍ഹര്‍ കടന്നുകൂടിയതിലൂടെ പ്രവേശനം കിട്ടാതെ പുറന്തള്ളപ്പെട്ട മിടുക്കരും അര്‍ഹരും പാവപ്പെട്ടവരുമായ വിദ്യാര്‍ഥികളുടെ ഭാവിയെക്കുറിച്ച് ആശങ്കപ്പെടാത്തതെന്താണെന്ന് വെളിപ്പെടുത്തണം.
കോളജുകള്‍ നിയമലംഘനം നടത്തിയെന്ന് കണ്ടെത്തിയ സംസ്ഥാന സര്‍ക്കാര്‍ അത് സ്ഥിതീകരിച്ച് കിട്ടുന്നതിന് വേണ്ടി സുപ്രീം കോടതി വരെ കേസ് നടത്തുവാന്‍ പൊതുഖജനാവില്‍ നിന്നും കോടികളാണ് ചെലവിട്ടത്.
സര്‍ക്കാര്‍ തന്നെ സ്ഥതീകരിക്കുകയും കോടതി മുഖാന്തിരം സ്ഥാപിച്ചുകിട്ടുകയും ചെയ്ത നിയമലംഘന നടപടികളെ സാധൂകരിക്കുവാന്‍ ഇപ്പോള്‍ നടത്തുന്ന സാഹസിക പ്രവര്‍ത്തനങ്ങള്‍ ദുരൂഹമാണ്. ഓര്‍ഡിനന്‍സ് നിയമവിരുദ്ധമാണെന്ന് കോടതി പറഞ്ഞിട്ടും അതേ ആവശ്യത്തിനായി നിയമനിര്‍മാണം നടത്തുന്നത് ഗുരുതരവും കോടതിഅലക്ഷ്യവുമാണ്. നിയമനിര്‍മാണത്തില്‍ നിന്നും പിന്‍തിരിയാന്‍ കഴിയാത്തവണ്ണം സര്‍ക്കാരിന് മേല്‍ ഒഴിയാനാകാത്ത സമ്മര്‍ദ്ദമെന്താണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം.
നിയമനിര്‍മാണ സഭയെ ദുരുപയോഗം ചെയ്ത് നിയമലംഘനങ്ങള്‍ സാധൂകരിക്കുവാന്‍ സര്‍ക്കാര്‍ നടത്തുന്ന നീതിരഹിതമായ പ്രവര്‍ത്തനങ്ങളും അതിനുവേണ്ടി പൊതുഖജനാവിനുണ്ടാക്കിയ നഷ്ടത്തിനും സര്‍ക്കാര്‍ ഉത്തരം പറയേണ്ടിവരുമെന്നും എന്‍.കെ പ്രേമചന്ദ്രന്‍ എം.പി പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഭരണഘടനയല്ല, മനുസ്മൃതിയാണ് ബി.ജെ.പിയുടെ നിയമസംഹിത; യുവാക്കള്‍ വിരല്‍ മുറിച്ച ഏകലവ്യന്റെ അവസ്ഥയില്‍; രൂക്ഷവിമര്‍ശനവുമായി രാഹുല്‍

National
  •  27 minutes ago
No Image

വിഴിഞ്ഞം വയബിലിറ്റി ഗ്യാപ്പ് ഫണ്ട് ഗ്രാന്റ് ആയി നല്‍കാന്‍ ഇടപെടണം; പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി

Kerala
  •  an hour ago
No Image

തമിഴ്‌നാട് കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് ഇ.വി.കെ.എസ് ഇളങ്കോവന്‍ അന്തരിച്ചു

National
  •  2 hours ago
No Image

ആരാധനാലയ നിയമംനിലനില്‍ക്കെയാണ് ഇതെല്ലാം...; സംഘ്പരിവാര്‍ അവകാശവാദം ഉന്നയിക്കുന്ന ഇന്ത്യയിലെ മസ്ജിദുകള്‍

Trending
  •  2 hours ago
No Image

കേന്ദ്രസമീപനം നിരാശാജനകം; വയനാടിന് പാക്കേജ് വേണം; പാര്‍ലമെന്റ് വളപ്പില്‍ കേരളത്തിലെ എം.പിമാരുടെ പ്രതിഷേധം

Kerala
  •  3 hours ago
No Image

ഓപ്പണ്‍ എ.ഐയ്‌ക്കെതിരെ വെളിപ്പെടുത്തല്‍ നടത്തിയ മുന്‍ ജീവനക്കാരന്‍ മരിച്ച നിലയില്‍; ആത്മഹത്യയെന്ന് നിഗമനം

International
  •  3 hours ago
No Image

മംഗളവനം പക്ഷി സങ്കേതത്തിലെ ഗെയ്റ്റില്‍ ശരീരത്തില്‍ കമ്പി തുളഞ്ഞു കയറിയ നിലയില്‍ മൃതദേഹം കണ്ടെത്തി

Kerala
  •  5 hours ago
No Image

മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

National
  •  5 hours ago
No Image

പി.വി അന്‍വര്‍ കോണ്‍ഗ്രസിലേക്ക്?; ഡല്‍ഹിയില്‍ കെ.സി വേണുഗോപാലുമായി കൂടിക്കാഴ്ച്ച

Kerala
  •  5 hours ago
No Image

കര്‍ശന നടപടിയുണ്ടാകും; ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന് സ്ഥിരീകരിച്ച് മന്ത്രി വി ശിവന്‍കുട്ടി

Kerala
  •  5 hours ago