മുനിസിപ്പാലിറ്റിയെന്ന ആവശ്യം ശക്തം: അധികൃതരുടെ അവഗണനയില്‍ കൊട്ടിയം
സ്വന്തംലേഖകന്‍
കൊട്ടിയം: കൊല്ലത്തിന്റെ ഉപഗ്രഹ നഗരമെന്ന് അറിയപ്പെടുന്ന കൊട്ടിയം അധികൃതരുടെ അവഗണനയില്‍. കൊട്ടിയം കേന്ദ്രമാക്കി മുനിസിപ്പാലിറ്റി രൂപീകരിക്കണമെന്ന ആവശ്യം പ്രദേശവാസികള്‍ക്കിടയില്‍ വീണ്ടും സജീവമാകുന്നു.
വികസന പ്രവര്‍ത്തനങ്ങളുടെ കാര്യത്തില്‍ അധികൃതരുടെ ഭാഗത്തു നിന്നുംകൊട്ടിയത്തിന് കാര്യമായ പരിഗണന ലഭിക്കാത്തതിനെ തുടര്‍ന്നാണ് ഈ ആവശ്യം ഉയര്‍ന്നുവന്നിട്ടുള്ളത്. മയ്യനാട്, ആദിച്ചനല്ലൂര്‍, തൃക്കോവില്‍വട്ടം എന്നിങ്ങനെ മൂന്നു പഞ്ചായത്തുകള്‍ അതിര്‍ത്തി പങ്കിടുന്ന കൊട്ടിയത്ത് പഞ്ചായത്തുകള്‍ കൂട്ടായി ചേര്‍ന്ന് യാതൊരു വികസന പ്രവര്‍ത്തനങ്ങളും നടത്താറില്ലെന്നാണ് പരക്കെ ആക്ഷേപം.
ചാത്തന്നൂര്‍, കുണ്ടറ, ഇരവിപുരം എന്നിമൂന്നു നിയോജക മണ്ഡലങ്ങളുടേയും അതിര്‍ത്തിയാണ് കൊട്ടിയം ജങ്ഷന്‍. റോഡില്‍ കുന്നുകൂടുന്ന ചപ്പുചവറുകള്‍ തൂത്തുവാരുന്നതിന് പഞ്ചായത്തുകള്‍ കൊട്ടിയത്തേക്ക് ജീവനക്കാരെ വിടാറില്ല.
ദേശീയ പാതയില്‍ വാഹനമിടിച്ച്ചത്ത തെരുവുനായകളെയും മറ്റും നീക്കാന്‍ പോലും ആളില്ല. കഴിഞ്ഞ ദിവസം ഇത്തരത്തില്‍ കിടന്ന നായ്ക്കളുടെ ജഡങ്ങള്‍ മാറ്റി മറവു ചെയ്യുവാന്‍ പഞ്ചായത്ത് അധികൃതര്‍ ആരുംതന്നെ എത്തിയില്ല.
നായ്ക്കളുടെ ജഡം വഴിയാത്രക്കാര്‍ക്ക് തടസ്സമായ നിലയില്‍ റോഡില്‍ മണിക്കൂറുകളോളം കിടന്നു.അവിടെ നിന്നുംവ്യാപാരികളും നാട്ടുകാരും പഞ്ചായത്ത് അധികൃതരെ വിവരം അറിയിച്ചെങ്കിലും ആരും എത്താത്തതിനെ തുടര്‍ന്ന് പൊതുപ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ സംഘടിച്ചാണ് ചതഞ്ഞരഞ്ഞ നിലയില്‍ റോഡില്‍ കിടന്ന നായയുടെ ജഡം മറവു ചെയ്തത്.
കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് കൊട്ടിയത്ത് മുന്‍സിപ്പാലിറ്റിയ്ക്കായി മുറവിളി ഉയര്‍ന്നെങ്കിലും സര്‍ക്കാര്‍ തീരുമാനം എടുക്കാത്തതിനാല്‍ നടക്കാതെ പോകുകയായിരുന്നു.
കൊല്ലം കോര്‍പ്പറേഷനോട് അടുത്തു കിടക്കുന്ന ഈ മൂന്നു പഞ്ചായത്തുകള്‍ ലയിപ്പിച്ചാല്‍ കൊട്ടിയംമുനിസിപ്പാലിറ്റി രൂപീകരിക്കാവുന്നതാണെന്നാണ് മുന്‍ പഠനങ്ങള്‍ സൂചിപ്പിക്കുന്നത്.
കൊല്ലത്തിന്റെ ഉപഗ്രഹ നഗരമെന്ന് ഏറെക്കാലമായി അറിയപ്പെടുന്ന കൊട്ടിയത്ത് ശൗചാലയമോ, ബസ് സ്റ്റാന്റോ ഇല്ലാത്ത അവസ്ഥയാണുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."