പൊലിസ് സ്റ്റേഷനില്‍ എം.എല്‍.എയുടെ കുത്തിയിരിപ്പ് സമരം
തിരൂരങ്ങാടി: ദേശീയപാത സര്‍വേയ്ക്കിടെ പൊലിസ് കസ്റ്റഡിയിലെടുത്ത യുവാക്കളെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് എം.എല്‍.എയുടെ കുത്തിയിരിപ്പ് സമരം. പി. അബ്ദുല്‍ ഹമീദ് എം.എല്‍.എയാണ് തിരൂരങ്ങാടി പൊലിസ് സ്റ്റേഷനില്‍ ഇന്നലെ ഉച്ചയോടെ കുത്തിയിരിപ്പ് സമരം നടത്തിയത്.
മൂന്നിയൂര്‍ തെക്കേപടിക്കലില് പാറായി ഇര്‍ഷാദലി (30), കോഴിശ്ശേരി പെരിക്കാങ്ങല്‍ ആദിഹസന് (21) എന്നിവരെയാണ് വീട്ടിന്റെ മുറ്റത്തു നില്‍ക്കുന്നതിനിടെ പൊലിസ് കസ്റ്റഡിയിലെടുത്ത് തിരൂരങ്ങാടി പൊലിസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയത്. സംഭവത്തില്‍ എം.എല്‍.എ ജില്ലാ പൊലിസ് മേധാവിയുമായി ഫോണില്‍ സംസാരിച്ചെങ്കിലും വിട്ടുനല്‍കാന്‍ തയാറായില്ല. ഇവര്‍ പ്രശ്നക്കാരാണെന്നായിരുന്നു എസ്.പിയുടെ മറുപടി. ഇവരെ വിട്ടുതരാതെ സ്റ്റേഷനില്‍നിന്നു പോകില്ലെന്ന് എം.എല്‍.എയും നിലപാടെടുത്തു.
തുടര്‍ന്നു പിടികൂടിയവരെ വൈദ്യപരിശോധനയ്ക്കു ശേഷം ഉച്ചയ്ക്കുതന്നെ വിട്ടയച്ചു. കുത്തിയിരിപ്പ് സമരത്തില്‍ ജില്ലാപഞ്ചായത്തംഗം ബക്കര്‍ ചെര്‍ണൂര്‍, മൂന്നിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കുട്ടശ്ശേരി ഷരീഫ, വൈസ് പ്രസിഡന്റ് എന്‍.എം അന്‍വര്‍ സാദത്ത്, സ്ഥിരം സമിതി അധ്യക്ഷരായ വി.പി സുബൈദ, എന്‍.എം സുഹ്റാബി, തേഞ്ഞിപ്പലം പഞ്ചായത്തംഗം സവാദ് കള്ളിയില്‍, മുസ്ലിം ലീഗ് നേതാക്കളായ ഡോ. വി.പി അബ്ദുല്‍ ഹമീദ് മാസ്റ്റര്‍, ഹനീഫ മൂന്നിയൂര്‍, എം. സൈതലവി, പി.കെ നവാസ്, ജാഫര്‍, നസീഫ് ഷര്‍സ്, എം.പി സുഹാല്‍, ചെമ്പ അലി, ചാന്ത് മൊഹ്യുദ്ദീന്, സി. അഷ്റഫ്, പി.കെ അബ്ദുര്‍റഹ്മാന്‍, കെ.പി റഹീം, പി.കെ ഹമീദ് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."