സഊദിവല്‍ക്കരണത്തിനിടയിലും കഴിഞ്ഞ വര്‍ഷം അനുവദിച്ചത് എട്ടു ലക്ഷം വിസകള്‍
റിയാദ്: സഊദിവല്‍ക്കരണം നടക്കുന്നതിനിടയിലും സഊദിയിലേക്കുള്ള വിദേശികളുടെ വരവ് ശക്തമായി തന്നെ തുടരുന്നതായി സൂചന. വിദേശികളെ ഏറെ ബാധിക്കുന്ന തരത്തില്‍ ഒരു ഭാഗത്ത് സഊദി വല്‍ക്കരണത്തിന്റെ ഭാഗമായി തൊഴില്‍ നഷ്ടപ്പെടുമ്പോള്‍ തന്നെ മറു ഭാഗത്ത് വന്‍ തോതില്‍ വിസകള്‍ ഇഷ്യു ചെയ്യുന്നതായാണ് കണക്കുകള്‍. കഴിഞ്ഞ വര്‍ഷം എട്ടു ലക്ഷം വിസകളാണ് വിദേശികള്‍ക്കായി സഊദി തൊഴില്‍ മന്ത്രാലയം അനുവദിച്ചത്.
കഴിഞ്ഞ വര്‍ഷാദ്യം മുതല്‍ ഈ വര്‍ഷം മാര്‍ച്ച വരെയുള്ള കണക്കുകള്‍ പ്രകാരം 819881 വിസകളാണ് തൊഴില്‍ മന്ത്രാലയം അനുവദിച്ചത്. സ്വദേശികള്‍ക്ക് തൊഴിലവരസരങ്ങള്‍ നല്‍കുന്നതോടൊപ്പം സ്വകാര്യ മേഖലയില്‍ നിന്നുള്ള തൊഴിലുടമകളുടെ ആവശ്യങ്ങള്‍ കൂടി പരിഗണിച്ചാണ് ;വിവിധ മേഖലകളിലേക്ക് വൈദഗ്ധ്യം നേടിയവരെ റിക്രൂട്ട് ചെയ്തു കൊണ്ട് വരുന്നത്.
സ്വകാര്യ മേഖലയിലെ പുതിയ സ്ഥാപനങ്ങള്‍ക്ക് ഇക്കാലയളവില്‍ 115000 വിസകളും പഴയ സ്ഥാപനങ്ങളുടെ വിപുലീകരണത്തില്‍ ഭാഗമായി 142000 വിസകളും സര്‍ക്കാര്‍ മേഖലയുമായി ബന്ധപ്പെട്ട ജോലികള്‍ ഏറ്റെടുത്ത് ചെയ്യുന്ന സ്ഥാപനങ്ങള്‍ക്ക് 33000 വിസകളും അനുവദിച്ചതില്‍ ഉള്‍പ്പെടും.
സര്‍ക്കാര്‍ മേഖലയില്‍ കരാറിലേര്‍പ്പെട്ട സ്വകാര്യ കമ്പനികള്‍ക്ക് 183000 വിസകളാണ് അനുവദിച്ചത്. സഊദി വിഷന്‍ 2030 ഭാഗമായി രാജ്യത്തിന്റെ സാമ്പത്തിക ശക്തി വളര്‍ച്ച പ്രാപിക്കാനും സ്വദേശികള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ തുറക്കാനും വഴിയൊരുക്കുമെന്ന് സഊദി തൊഴില്‍ വികസന മന്ത്രാലയ വക്താവ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."