ദേശീയപാത വികസനം: വീണ്ടും പൊലിസ് പ്രകോപനം; പടിക്കലില്‍ സംഘര്‍ഷം
തിരൂരങ്ങാടി: ദേശീയപാത സ്ഥലമെടുപ്പ് സര്‍വേയ്ക്കിടെ പൊലിസിന്റെ പ്രകോപനപരമായ നടപടികള്‍ സംഘര്‍ഷത്തില്‍ കലാശിച്ചു. പടിക്കലിനടുത്തു തെക്കേ പടിക്കലില്‍ ചോനാരി അസീസിന്റെ ഭൂമിയില്‍ സര്‍വേ നടത്തുമ്പോഴാണ് സംഭവം.
സര്‍വേയ്ക്കിടെ വീട്ടുകാരും ബന്ധുക്കളും നോക്കിനില്ക്കുമ്പോള് പൊലിസ് അകാരണമായി പ്രകോപനം സൃഷ്ടിക്കുകയായിരുന്നു. വീട്ടുകാരാണെന്നറിയിച്ചിട്ടും പരിസരത്തു നില്ക്കാന് പൊലിസ് സമ്മതിച്ചില്ല. വീട്ടില്‍നിന്നു മാറിനില്ക്കാന് ആവശ്യപ്പെട്ടെങ്കിലും വീട്ടുകാര്‍ അതിനു തയാറാകാത്തതിനെ തുടര്‍ന്നു പൊലിസ് ലാത്തി വീശുകയായിരുന്നു. സ്ത്രീകളടക്കമുള്ള വീട്ടുകാരെയും ബന്ധുക്കളെയുമെല്ലാം അടിച്ചോടിച്ചു.
അസീസിന്റെ ഭാര്യ ഹഫ്സത്ത് പൊലിസില്‍നിന്ന് അടിയേറ്റു ബോധരഹിതയായി. ഉടനെ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൂടാതെ അയല്‍വാസികളായ പാറായി കോയിപറമ്പത്ത് സുലൈഖ (50), ഇവരുടെ ബന്ധു ഇര്‍ഷാദലി (30), സഹോദരന് ഇഖ്ബാല്‍ ബാബു (25), കോഴിശ്ശേരി പെരിക്കാങ്ങല്‍ അബ്ദുല്‍ അസീസിന്റെ മകന് ആദില്ഹസന് (21), സഹോദരന് ഇര്ഫാന് (16), പി.വി വാഹിദ് (20) എന്നിവര്‍ക്കു പരുക്കേറ്റു. അരിശം തീരാഞ്ഞ് ഇര്‍ഷാദലി, ആദില്‍ ഹസന് എന്നിവരെ പൊലിസ് പിടിച്ചുകൊണ്ടുപോയി. പി. അബ്ദുല്‍ ഹമീദ് എം.എല്‍.എ പൊലിസ് സ്റ്റേഷനിലെത്തി കുത്തിയിരിപ്പ് സമരം നടത്തിയാണ് ഇവരെ മോചിപ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."