HOME
DETAILS
MAL
കോഴിക്കോട്ട് ഹോട്ടലില്‍ തീപിടിത്തം
backup
April 08 2018 | 02:04 AM
കോഴിക്കോട്: മാവൂര്‍ റോഡ് കെ.എസ്.ആര്.ടി.സിക്ക് മുന്‍വശം കൈരളി തിയറ്ററിന് സമീപത്തെ ടോപ്ഫോം ഹോട്ടലില്‍ തീപിടിത്തം. ഇന്നലെ രാവിലെ 10.30ഓടെയാണ് സംഭവം. ഹോട്ടലില്‍ സ്ഥാപിച്ച ജനറേറ്ററില്‍ നിന്ന് തീ ഉയരുന്നത് കണ്ട ജീവനക്കാര്‍ ഫയര്‍ഫോഴ്സില്‍ വിവരം അറിയിക്കുകയായിരുന്നു. ബീച്ചില്‍ നിന്നു രണ്ട് യൂനിറ്റെത്തി സമയോചിതമായി തീയണച്ചതിനാല്‍ വന്‍ അപകടം ഒഴിവാക്കാനായി. ഏകദേശം അഞ്ചു ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി ഹോട്ടല്‍ അധികൃതര്‍ പറഞ്ഞു. ബീച്ച് ഫയര്‍ അസിസ്റ്റന്റ് സ്റ്റേഷന് ഓഫിസര്‍ പി.ഐ ഷംസുദ്ധീന്, ലീഡിങ് ഫയര്മാന്മാരായ എന്‍. രമേശന്, അരുണ്‍കുമാര്‍, ഗ്രേഡ് എ.എസ്.ടി.ഒ എം.എല്‍ ജയകുമാര്‍ എന്നിവരടങ്ങിയ സംഘമാണ് തീയണക്കാന്‍ നേതൃത്വം നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."