ബഹ്റൈന്‍ കെഎംസിസിയുടെ കടല്‍തീര ശുചീകരണം ശ്രദ്ധേയമായി
മനാമ: ബഹ്റൈന്‍ കെഎംസിസിയുടെ നേതൃത്വത്തില്‍ ബഹ്റൈനില്‍ സംഘടിപ്പിച്ച കടല്‍ തീര ശുചീകരണം ശ്രദ്ധേയമായി.
ഹിദ്ദ് പ്രവിശ്യയിലെ അസ്രി ബീച്ചിലായിരുന്നു 300 ഓളം കെഎംസിസി പ്രവര്‍ത്തകരുടെ നേതൃത്വത്തിലുള്ള ബീച്ച് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നത്.
'യു ഫോര്‍ ബഹ്റൈന്‍' എന്ന മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സിന്റെ പദ്ധതി യുമായി സഹകരിച്ച് നടന്ന ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് മുഹറഖ് മുനിസിപ്പാലിറ്റിയുടെ സഹകരണവുമുണ്ടായിരുന്നു.
മുനിസിപ്പാലിറ്റി ക്ലീനിംഗ് വിഭാഗം തലവന്‍ ഫാദില്‍ അബ്ബാസ് ഇസ, മലബാര്‍ ഗോള്‍ഡ് & ഡയമണ്ട് കണ്ട്രി ഹെഡ് മുഹമ്മദ് റഫീക്ക് , മാര്‍ക്കറ്റിങ് മാനേജര്‍ മുഹമ്മദ് ഇസ്ഹാഖ് എന്നിവരും ശുചീകരണ ചടങ്ങില്‍ സന്നിഹിതരായിരുന്നു.
സാമൂഹ്യ പ്രതിബദ്ധത ലക്ഷ്യമിട്ട്, 'ശുചിത്വം ഒരു സംസ്കാരമാണ് ' എന്ന സന്ദേശമുയര്‍ത്തിയുള്ള ഒരു ബോധവത്കരണം കൂടിയായിരുന്നു ഈ ശുചീകരണത്തിലൂടെ നടത്തിയതെന്ന് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കിയ ബഹ്റൈന്‍ കെ.എം.സി.സി ഭാരവാഹികള്‍ ഇവിടെ സുപ്രഭാതത്തെ അറിയിച്ചു.
കെ എം സിസി സംസ്ഥാന ഭാരവാഹികള്‍ നേതൃത്വം നല്കിയ പരിപാടിയില്‍ ബഹ്റൈനിലെ വിവിധ ജില്ലാ ഏരിയ മണ്ഡലം പഞ്ചായത്ത് ഭാരവാഹികളും പ്രവര്‍ത്തകരും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."