പാലാ സെന്റ് ജോസഫ്സ് എഞ്ചിനീയറിംഗ് കോളജിന് പെര്‍സിസ്റ്റന്റ് ഇന്സ്പിരേഷന് അവാര്‍ഡ്
പാലാ: പൂന എഞ്ചിനിയറിംഗ് കോളേജില്‍ നടന്ന സ്മാര്‍ട്ട് ഇന്ത്യ ഹാക്കത്തോണില്‍ പാലാ സെന്റ് ജോസഫ്സ് എഞ്ചിനീയറിംഗ് കോളേജിനെ പ്രതിനിധികരിച്ച് പങ്കെടുത്ത ക്രിപ്റ്റോനൈറ്റ് 6 ടീം ദ പെര്സ്സിസ്റ്റന്റ് ഇന്സ്പിരേഷന് അവാര്‍ഡ് കരസ്ഥമാക്കി.
2017 ല്‍ ആദ്യമായി നടത്തപ്പെട്ട സ്മാര്‍ട്ട് ഇന്ത്യ ഹാക്കത്തോണ്‍ ലോകത്തിലെ ഏറ്റവും വലിയ ഡിജിറ്റല്‍ പ്രോഡക്ട് ഹാക്കത്തോണ്‍ ആയിരുന്നു. സാങ്കേതിക പാതയില്‍ ഇന്ത്യ അഭിമുഖികരിക്കുന്ന പ്രശ്നങ്ങളുടെ പരിഹാരത്തിനായി പതിനായിരക്കണക്കിന് യുവജനങ്ങളാണ് ഇന്തയിലെ 26 കേന്ദ്രങ്ങളില്‍ മാറ്റുരച്ചത്.
2018 ലെ ഹാക്കത്തോണ്‍ രണ്ട് വിഭാഗങ്ങളായാണ് നടത്തപ്പെടുന്നത്. മാനവവിഭവശേഷി മന്ത്രാലയത്തിന്റെയും, എ.ഐ.സി.റ്റി.ഇ യുടെയും പെര്സ്സിസ്റ്റന്റ് സിസ്റ്റംസ് എന്നിവരുടെ നേതൃത്വത്തിലാണ് ഹാക്കത്തോണ്‍ നടത്തപ്പെടുന്നത്.
ആകെ സമര്‍പ്പിക്കപ്പെട്ട 480 ടീം എന്ററികളില്‍ നിന്നും 46 ടീമുകള്‍ പൂനയില്‍ വച്ച് നടന്ന ഗ്രാന്റ് ഫിനാലേ റൗണ്ടിലേക്ക് തിരഞ്ഞെടുക്കപ്പെട്ട കേരളത്തില്‍ നിന്നുള്ള ഏക ടീമാണ് പാലാ സെന്റ് ജോസഫ്സ് എഞ്ചിനിയറിംഗ് കോളേജിലേത്.
എസ്.ജെ.സി.ഇ.റ്റി.യിലെ രണ്ടാം വര്‍ഷ ബിടെക് വിദ്യാര്‍ത്ഥി റിയോണ്‍ സജി നയിച്ച ക്രിപ്റ്റോനൈറ്റ് 6 ല്‍, നാലാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനി നീതു ജോര്‍ജ്ജ്, രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥികളായ സന്ദീപ് സാല്‍മണ്‍, പ്രവീണ്‍ കെ.എസ്. ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിനികളായ ഹന്നാ എല്‍സാ, സ്മിതാ ജോണ്‍, എന്നിവരായിരുന്നു ടീമംഗങ്ങള്‍.പ്രവീണ്‍ മുന്നോട്ടു വച്ച ആഘോഷവേളകളില്‍ പാഴാക്കപ്പെടുന്ന ഭക്ഷണം വിശക്കുന്നവര്‍ക്ക് നല്‍കുക ആശയത്തെ ആസ്പദമാക്കിയാണ് ക്രിപ്റ്റോനൈറ്റ് 6 പിറവിയെടുത്തത്. ഇവര്‍ നിര്‍മിച്ച നോഷ് എന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ ഒരേസമയം ആന്‍ഡ്രോയിഡിലും ഐ.ഒ.എസ്.ലും ലഭ്യമാകുന്നതാണ്. ദാതാവിനേയും സ്വീകര്‍ത്താവിനെയും തമ്മില്‍ ബന്ധിപ്പിക്കുന്നു. യൂബര്‍, ഓല തുടങ്ങിയ ആപ്ലിക്കേഷനുകളില്‍ ഉപയോഗിക്കുന്നതിന് സമാനമായ നാവിഗേഷന്‍ സിസ്റ്റമാണ് നോഷിനും ഉപയോഗിച്ചിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."