HOME
DETAILS

കസ്റ്റഡിയില്‍ മരിച്ച യുവാവിന്റെ കുടുംബത്തിന് സമാശ്വാസം നല്‍കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

  
backup
April 08 2018 | 04:04 AM

%e0%b4%95%e0%b4%b8%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%a1%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ae%e0%b4%b0%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a-%e0%b4%af%e0%b5%81-2

 

കോട്ടയം: പോലീസ് കസ്റ്റഡിയില്‍ കഴിയവേ മരിച്ച കാന്‍സര്‍ രോഗിയായ യുവാവിന്റെ കുടുംബത്തിന് ഉചിതമായ സമാശ്വാസം നല്‍കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍.2015 ഡിസംബര്‍ 15 ന് വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവില്‍ കഴിയവേ തൃശൂര്‍ മെഡിക്കല്‍ കോളേജിലാണ് വൈക്കം ഏഴുകാന്തുരുത്ത്കര സ്വദേശിയായ യുവാവ് മരിച്ചത്. യുവാവിന്റെ അമ്മ കുഞ്ഞമ്മ ഫയല്‍ ചെയ്ത കേസിലാണ് കമ്മീഷന്‍ അംഗം കെ. മോഹന്‍കുമാറിന്റെ ഉത്തരവ്.പട്ടികജാതി വിഭാഗത്തിലുള്ളയാളാണ് മരിച്ച യുവാവ്. കാപ്പ പ്രകാരമാണ് യുവാവിനെ അറസ്റ്റ് ചെയ്തത്.കമ്മീഷന്‍ കോട്ടയം ജില്ലാ പോലീസ് മേധാവിയില്‍ നിന്നും റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു.
യുവാവ് സ്ഥിരമായി അക്രമപ്രവര്‍ത്തികളില്‍ ഏര്‍പ്പെടുന്നയാളാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കാന്‍സര്‍ രോഗം മൂര്‍ഛിച്ചാണ് മരിച്ചത്. എന്നാല്‍ പോലീസ് റിപ്പോര്‍ട്ട് ശരിയല്ലെന്ന് അമ്മ വാദിച്ചു. തുടര്‍ന്ന് കമ്മീഷന്‍ അന്വേഷണവിഭാഗത്തിലെ എസ്.പി പരാതിയെ കുറിച്ച് അന്വേഷിച്ചു.പരാതിക്കാരിയുടെ മകന് പോലീസ് മര്‍ദ്ദനം ഏറ്റെന്ന പരാതി തെളിയിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് എസ്.പിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
പരാതിക്കാരിയുടെ മകന്‍ കസ്റ്റഡിയില്‍ അല്ലായിരുന്നെങ്കില്‍ മതിയായ ചികിത്സ ലഭിക്കുമായിരുന്നുവെന്ന് കമ്മീഷന്‍ ചൂണ്ടികാണിച്ചു. എങ്കില്‍ അയാള്‍ ഇപ്പോഴും ജീവിച്ചിരിക്കുമായിരുന്നു. രേഖകള്‍ അനുസരിച്ച് പരാതിക്കാരിയുടെ മകന്‍ പോലീസ് കസ്റ്റഡിയിലിരിക്കെയാണ് മരിച്ചത്. കസ്റ്റഡിയില്‍ ഇരിക്കവേ മരിക്കുന്നവരുടെ ആശ്രിതര്‍ക്ക് നല്‍കുന്ന സമാശ്വാസത്തിന് പരാതിക്കാരിയും അര്‍ഹയാണെന്ന് കമ്മീഷന്‍ ചൂണ്ടികാണിച്ചു.
പരാതിക്കാരിയുടെ കുടുംബത്തിന് ഉചിതമായ സമാശ്വാസം നല്‍കണമെന്ന് കമ്മീഷന്‍ ആവശ്യപ്പെട്ടു. ഉത്തരവ് ആഭ്യന്തരവകുപ്പ് സെക്രട്ടറിക്കും ജയില്‍ മേധാവിക്കും അയച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  3 hours ago
No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  4 hours ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  4 hours ago
No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  4 hours ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  5 hours ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്;13-ാം റൗണ്ടില്‍ സമനിലയിൽ പിരിഞ്ഞു; ഗുകേഷും ഡിങ് ലിറനും കലാശപ്പോരിന്

Others
  •  5 hours ago
No Image

ഗവൺമെന്റ് ജീവനക്കാർക്ക് ഏഴു ദശലക്ഷം ദിർഹമിൻ്റെ പുരസ്‌കാരം പ്രഖ്യാപിച്ച് യുഎഇ

uae
  •  5 hours ago
No Image

തോട്ടട ഐടിഐ സംഘര്‍ഷം; കണ്ണൂര്‍ ജില്ലയില്‍ നാളെ കെഎസ്‌യു പഠിപ്പ് മുടക്ക്

Kerala
  •  5 hours ago
No Image

മാടായി കോളജ് വിവാദം: പരസ്യമായി തമ്മിതല്ലി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

Kerala
  •  6 hours ago
No Image

റോഡ് മുറിച്ചുകടക്കവെ കെഎസ്ആര്‍ടിസി ബസിടിച്ച് ഭിന്നശേഷിക്കാരിയായ യുവതി മരിച്ചു; ഡ്രൈവര്‍ക്കെതിരെ കേസ്

Kerala
  •  6 hours ago