HOME
DETAILS

നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കണമെന്നാവശ്യവും ശക്തം: ഈരാറ്റുപേട്ടയില്‍ സിഗ്‌നല്‍ ലൈറ്റുകള്‍ സ്ഥാപിക്കാനൊരുങ്ങുന്നു

  
backup
April 08, 2018 | 4:40 AM

%e0%b4%a8%e0%b4%bf%e0%b4%b0%e0%b5%80%e0%b4%95%e0%b5%8d%e0%b4%b7%e0%b4%a3-%e0%b4%95%e0%b5%8d%e0%b4%af%e0%b4%be%e0%b4%ae%e0%b4%b1%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%be

 

 

ഈരാറ്റുപേട്ട : നഗരത്തിലെ ഗതാഗതം നിയന്ത്രിക്കുന്നതിനായി സിഗ്‌നല്‍ ലൈറ്റുകള്‍ സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ തുടങ്ങി.
കാഞ്ഞിരപ്പള്ളി കാഞ്ഞിരംകവല റോഡ് വികസനം ഏറ്റെടുത്തിരിക്കുന്ന റോഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ കമ്പനിയാണ് സിഗ്‌നല്‍ ലൈറ്റ് സ്ഥാപിക്കുന്നത്. ഇതിനുള്ള പോസ്റ്റുകള്‍ കഴിഞ്ഞ രാത്രിയില്‍ സ്ഥാപിച്ചു. സെന്‍ട്രല്‍ ജംക്ഷനിലും മുട്ടം കവലയിലുമാണ് സിഗ്‌നല്‍ ലൈറ്റുകള്‍ വരുന്നത്.
പരീക്ഷണാടിസ്ഥാനത്തില്‍ ഒരുമാസം ലൈറ്റുകള്‍ ആദ്യം പ്രവര്‍ത്തിപ്പിക്കും. ഒരു മിനിറ്റ് സമയം അടിസ്ഥാനമാക്കിയാവും ആദ്യമാസം ട്രാഫിക് നിരീക്ഷിക്കുക. നഗരത്തിന് അനുയോജ്യമായ നിലയില്‍ പിന്നീട് ഇതിന്റെ സമയം ക്രമീകരിക്കും. ഇതിനിടെ നഗരത്തിലെട്രാഫിക്ക് നിയമലംഘനത്തിന് അറുതിവരുത്തുവാന്‍ നഗരത്തില്‍നീരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കണമെന്നാവശ്യം ശക്തമാകുകയാണ്.
സെന്‍സര്‍ നിയന്ത്രണത്തില്‍ പിന്നീട് ലൈറ്റുകള്‍ സ്വയം പ്രകാശിക്കുന്ന വിധത്തില്‍ ക്രമീകരിക്കും. പൂഞ്ഞാര്‍ റോഡ്, കാഞ്ഞിരപ്പള്ളി റോഡ്, പാലാ റോഡ് എന്നീ ഭാഗങ്ങളിലേക്ക് സെന്‍ട്രല്‍ ജംക്ഷനില്‍ സിഗ്‌നല്‍ ലൈറ്റുണ്ടാവും.
മുട്ടം ജംക്ഷനിലും മൂന്നു വശങ്ങളിലേക്കും ലൈറ്റ് സ്ഥാപിക്കും. സോളര്‍ വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന ലൈറ്റുകള്‍ക്കായി വൈദ്യുതി കണക്ഷനും ലഭ്യമാക്കും. ഒരാഴ്ചയ്ക്കുള്ളില്‍ തന്നെ ഇവ പ്രവര്‍ത്തനക്ഷമമാക്കാനാണ് ലക്ഷ്യമിടുന്നത്. എന്നാല്‍ നഗരത്തില്‍ സിഗ്‌നല്‍ ലൈറ്റുകള്‍ സ്ഥാപിക്കാനുള്ള നടപടികള്‍ പുരോഗമിക്കുമ്പോള്‍ ഇതു പ്രയോജനകരമാകുമോ എന്ന ആശങ്കയുമുണ്ട്.
റോഡിനു വീതി കുറവായ നഗരത്തില്‍ ഒരു മിനിറ്റ് വാഹനങ്ങള്‍ പിടിച്ചിടുന്നതു കുരുക്കു മുറുകാനിടയാക്കുമെന്നാണ് മുന്‍ അനുഭവം. ഒരു മിനിറ്റ് വാഹനങ്ങള്‍ പിടിച്ചിടുന്നതു പൂഞ്ഞാര്‍ റോഡില്‍ പ്രൈവറ്റ് ബസ് സ്റ്റാന്‍ഡ്, മാര്‍ക്കറ്റ് റോഡുകളില്‍ വാഹനങ്ങള്‍ കുരുങ്ങുന്നതിനു കാരണമായേക്കുമെന്നു നഗരസഭാധ്യക്ഷന്‍ ററി.എം റഷീദ് തന്നെ പറയുന്നു. എന്നാല്‍ ഇത്തരം സംവിധാനങ്ങളോട് അസഹിഷ്ണുത കാണിച്ചിട്ടു കാര്യമില്ല, 30 സെക്കന്‍ഡ് ആയി സമയം നിജപ്പെടുത്തുകയാണ് ഉചിതമെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, നഗരത്തില്‍ നടപ്പാക്കുന്ന ഈ പദ്ധതി സംബന്ധിച്ചു കൗണ്‍സിലില്‍ ചര്‍ച്ച ചെയ്യുകയോ ട്രാഫിക് കമ്മിറ്റിയില്‍ സംസാരിക്കുകയോ ചെയ്തിട്ടില്ല. നഗരസഭാധ്യക്ഷന്റെ തന്നിഷ്ടപ്രകാരമുള്ള നടപടികളാണ് നടക്കുന്നത്. മുന്‍പ് ഒരുതവണ സിഗ്‌നല്‍ ലൈറ്റ് സ്ഥാപിച്ചു പരാജയപ്പെട്ടതിന്റെ അനുഭവം മുന്നിലുണ്ടെന്നും നഗരസഭാ പ്രതിപക്ഷ നേതാവ് വി.എം.സിറാജ് പറഞ്ഞു.. നഗരസഭയാകുന്നതിനു മുന്‍പ് ഈരാറ്റുപേട്ടയില്‍ സ്വകാര്യ ഏജന്‍സി സിഗ്‌നല്‍ ലൈറ്റുകള്‍ സ്ഥാപിച്ചിരുന്നു. എന്നാല്‍ ആഴ്ചകള്‍ക്കുള്ളില്‍ സംവിധാനം പരാജയപ്പെടുകയാണുണ്ടായത്. കുരുക്കു മുറുകിയതോടെ ആളുകള്‍ സിഗ്‌നല്‍ നിരാകരിക്കുകയായിരുന്നു. ഇപ്പോഴും റോഡിന്റെ അവസ്ഥയില്‍ കാര്യമായ മാറ്റങ്ങളുണ്ടായിട്ടില്ല. അതിനാല്‍ പുതിയ സംവിധാനം എത്രത്തോളം പ്രയോജനകരമാകും എന്നു കാത്തിരുന്നു കാണണം.ഇതിനിടെ നഗരത്തിലെട്രാഫിക്ക് നിയമലംഘനത്തിന് അറുതിവരുത്തുവാന്‍ നഗരത്തില്‍ നീരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കണമെന്നാവശ്യം ശക്തമാകുകയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അവയവക്കച്ചവടം: നജീബ് വെറും ‘കണ്ണി’, അന്വേഷണം ഉന്നതരിലേക്ക്; ആശുപത്രി രേഖകളും സംശയ നിഴലിൽ

Kerala
  •  4 days ago
No Image

ആശ സമരത്തിൽ ​ഗുരുതര വീഴ്ച സംഭവിച്ചു; കുറ്റസമ്മതവുമായി സി.പി.ഐ; വ്യക്തിപൂജയെ അംഗീകരിക്കില്ലെന്ന് ബിനോയ് വിശ്വം

Kerala
  •  4 days ago
No Image

സി.സി.ടി.വി ചതിച്ചാശാനേ! 'വാടാനപ്പള്ളിയിൽ കെ.സി നയിക്കട്ടെ' ബോർഡിൽ വൻ ട്വിസ്റ്റ്; വെച്ചത് കോൺഗ്രസുകാരല്ല, സി.പി.എമ്മുകാരൻ

Kerala
  •  4 days ago
No Image

ദുബൈ വിമാനത്താവളത്തിൽ സുരക്ഷ ശക്തമാക്കാൻ ഇനി നാഷണൽ ഇൻസ്പെക്ടർമാർ; സ്വദേശി പൗരന്മാർക്ക് അവസരം

uae
  •  4 days ago
No Image

ഖത്തർ സമുദ്രാതിർത്തിയിൽ ചരക്ക് കപ്പലിന് നേരെ ഡ്രോൺ ആക്രമണം; തീ നിയന്ത്രണവിധേയമെന്ന് പ്രതിരോധ മന്ത്രാലയം

qatar
  •  4 days ago
No Image

'സ്വർണം വാങ്ങരുത്, വർക്ക് ഫ്രം ഹോം തുടരണം'; കടുത്ത നിയന്ത്രണങ്ങൾ നിർദേശിച്ച് പ്രധാനമന്ത്രി

National
  •  4 days ago
No Image

തോൽവിക്ക് പിന്നാലെ ടിഎംസിയിൽ ആഭ്യന്തരയുദ്ധം: നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് നേതാക്കൾ; സീറ്റിനായി ചോദിച്ചത് 5 കോടിയെന്ന് വെളിപ്പെടുത്തൽ

National
  •  4 days ago
No Image

വിജയ്‌ക്ക് മോദിയുടെ അഭിനന്ദനം; തമിഴ്‌നാടിന്റെ വികസനത്തിന് കേന്ദ്രത്തിന്റെ പൂർണ്ണ സഹകരണം ഉറപ്പുനൽകി

National
  •  4 days ago
No Image

ഗ്ലോബൽ വില്ലേജ് മെയ് 31 വരെ; ദുബൈയിലെ ഈദ് ആഘോഷങ്ങൾക്ക് മാറ്റുകൂടും

uae
  •  4 days ago
No Image

യുദ്ധം അവസാനിപ്പിക്കണം; അമേരിക്കയുടെ 14 ഇന നിർദേശങ്ങൾക്ക് മറുപടി നൽകി ഇറാൻ

International
  •  4 days ago


No Image

ഓട്ടോ-ടാക്‌സി ഫിറ്റ്‌നസ് പരിശോധന: ക്ഷേമനിധി രസീത് നിർബന്ധമല്ല; ഡ്രൈവർമാർക്ക് ആശ്വാസമായി ട്രാൻസ്‌പോർട്ട് കമ്മിഷണറുടെ പുതിയ ഉത്തരവ്

Kerala
  •  4 days ago
No Image

നാഗ്‌പൂരിലെ നിർദേശങ്ങളനുസരിച്ച് പ്രവർത്തിക്കുന്ന പാർട്ടിയല്ല കോൺഗ്രസ്; ‘ഡൽഹിയിൽ മുഖ്യമന്ത്രിയെ നിശ്ചയിക്കാൻ 50 ദിവസമെടുത്തത് മറക്കരുത്’;  മോദിയുടെ പരിഹാസത്തിന് വായടപ്പിക്കുന്ന മറുപടിയുമായി രമേശ് ചെന്നിത്തല

Kerala
  •  4 days ago
No Image

വിജയ്‌യുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ 'തമിഴ് തായ് വാഴ്ത്തി'ന് അവഗണനയെന്ന് ആരോപണം; സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി സിപിഐ

National
  •  4 days ago
No Image

ഏഷ്യൻ കപ്പിൽ യുഎഇക്ക് എതിരാളികളായി കരുത്തരായ കൊറിയയും വിയറ്റ്നാമും; ഒമാനും കുവൈത്തും സഊദിക്കൊപ്പം ​ഗ്രൂപ്പ് എയിൽ

uae
  •  4 days ago