പദ്ധതി നിര്‍വ്വഹണം: നൂറ് ശതമാനം നേട്ടവുമായി തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത്
തൊടുപുഴ : ജില്ലയിലെ ബ്ലോക്ക് പഞ്ചായത്തുകളില്‍ 2017-18 സാമ്പത്തിക വര്‍ഷത്തെ പദ്ധതി തുക വിനിയോഗത്തില്‍ 100 ശതമാനം തികച്ച ഏക ബ്ലോക്ക് എന്ന നേട്ടം തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് കൈവരിച്ചു.
ജില്ലയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു ബ്ലോക്ക് പഞ്ചായത്ത് പദ്ധതി ഫണ്ട് വിനിയോഗത്തില്‍ 100 ശതമാനം നേട്ടം കൈവരിക്കുന്നത്.കഴിഞ്ഞ സാമ്പത്തിക വര്‍ഷം ജില്ല ആസൂത്രണ സമിതി അംഗീകാരം ലഭിച്ച മുഴുവന്‍ പ്രോജക്ടുകളും പൂര്‍ത്തീകരിക്കാനായതായി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിനോജ് എരിച്ചിരിക്കാട്ട് അറിയിച്ചു. പ്ലാസ്റ്റിക് മാലിന്യ സംസ്‌കരണത്തിനുളള പ്ലാസ്റ്റിക് ഷ്രെഡിംഗ് യൂണിറ്റ്, വിവിധ പ്രാദേശിക റോഡുകള്‍, വയോജന പാര്‍ക്ക്, അംഗനവാടി നിര്‍മ്മാണം, ശാരീരിക മാനസിക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്ക് സ്‌കോളര്‍ഷിപ്പ്, അംഗനവാടികള്‍ക്ക് ബേബി ബെഡ്, അംഗപരിമിതര്‍ക്ക് മുച്ചക്ര വാഹനം വിതരണം, മുട്ടം സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിന് ആംബുലന്‍സ് ഐ.പി ബ്ലോക്ക് നവീകരണം, പട്ടികജാതി പട്ടിക വര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ്, കര്‍ഷകര്‍ക്ക് ഫലവൃക്ഷതൈ വിതരണം, ചെക്ക് ഡാം നിര്‍മ്മാണം, എന്നിവ നടപ്പാക്കിയ പ്രോജക്ടുകളില്‍ ഉള്‍പ്പെടുന്നു.
ലൈഫ് പദ്ധതിയില്‍ ഒന്നാംഘട്ടത്തില്‍ ഏറ്റെടുത്ത എല്ലാ വീടുകളുടെയും നിര്‍മ്മാണം പൂര്‍ത്തീകരിച്ചു.
നേട്ടം കൈവരിക്കുന്നതിന് സഹകരിച്ച ഭരണസമിതി അംഗങ്ങളേയും നിര്‍വ്വഹണ ഉദ്ദ്യോഗസ്ഥരെയും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും സെക്രട്ടറിയും അഭിനന്ദനം അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."