സിറിയയില്‍ വീണ്ടും രാസായുധ പ്രയോഗം; കുട്ടികളടക്കം 70 പേര്‍ കൊല്ലപ്പെട്ടു
ദമാസ്‌കസ്: സിറിയയില്‍ ആക്രമണത്തില്‍ സ്ത്രീകളും കുട്ടികളുള്‍പ്പെടെ 70 പേര്‍ കൊല്ലപ്പെട്ടു. രാസായുധ പ്രയോഗമെന്ന് സംശയം. കിഴക്കന്‍ ദൂമയിലാണ് ആക്രമണം നടന്നിരിക്കുന്നത്. രാസായുധ ആക്രമണമാണെന്ന് രക്ഷാപ്രവര്‍ത്തനം നടത്തുന്ന വൈറ്റ് ഹെല്‍മറ്റ് എന്ന സംഘടനപ്രവര്‍ത്തകര്‍ പറഞ്ഞു. ആക്രമണത്തില്‍ എഴുപതിലധികം പേര്‍ മരണപ്പെട്ടു. മരണപ്പെട്ടവരില്‍ അധികവും കുട്ടികളും സ്ത്രീകളുമാണെന്നും വൈറ്റ് ഹെല്‍മറ്റ് അധികൃതര്‍ അറിയിച്ചു.
എന്നാല്‍, രാസായുധ ആക്രമണം നടന്നിട്ടുണ്ടെന്ന റിപ്പോര്‍ട്ടുകളെ തള്ളിയിരിക്കുകയാണ് സിറിയന്‍ സര്‍ക്കാര്‍. നൂറ്റന്‍പതിലേറെ പേര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നും മരണസംഖ്യ ഇനിയും വര്‍ധിക്കാനാണു സാധ്യതയെന്നും സിവില്‍ ഡിഫന്‍സ് റെസ്‌ക്യൂ സര്‍വിസ് ട്വീറ്റ് ചെയ്തു.
GRAPHIC Men, women, little children, babies. Dead with foam coming out of their mouths... once more #Syria has shown us the worst of humanity #wecantsaywedidntknow #Douma pic.twitter.com/WTosGCivBW
— Sophie McNeill (@Sophiemcneill) April 7, 2018
പരുക്കേറ്റ 500ല്‍ അധികം പേരെ ആശുപത്രിയിലേക്കു മാറ്റി. 42 പേര്‍ കൊല്ലപ്പെട്ടെന്നാണ് സിറിയന്‍ അമേരിക്കന്‍ മെഡിക്കല്‍ സൊസൈറ്റി(സാംസ്) പറയുന്നത്. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടവരില്‍ അധികവും രാസായുധം പ്രയോഗിക്കപ്പെട്ടതിന്റെ ലക്ഷണങ്ങള്‍ കാണിക്കുന്നുണ്ടെന്നും സാംസ് വെളിപ്പെടുത്തി.
#Douma tonight. Medics from @sams_usa say they believe some kind of chemical gas used. Reports that a bomb shelter was the location victims were when they were poisoned pic.twitter.com/tCaPFDzLK6
— Sophie McNeill (@Sophiemcneill) April 7, 2018
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."