കണികാ പരീക്ഷണകേന്ദ്രം ഇടുക്കിയുടെ ഉറക്കം കെടുത്തുന്നു
കട്ടപ്പന: തേനിയിലെ പെട്ടിപ്പുറത്ത് കണികാപരീക്ഷണത്തിനു കേന്ദ്ര വനം - പരിസ്ഥിതി മന്ത്രാലയം വീണ്ടും അനുമതി നല്‍കിയത് ഇടുക്കി ജില്ലയിലെ ജനങ്ങളുടെ ഉറക്കംകെടുത്തുമെന്ന് ചെറുകിട കര്‍ഷക ഫെഡറേഷന്‍ .
2017-ലെ ദേശീയ ഹരിത ട്രൈബൂണല്‍ വിധിയെ മറികടന്നുള്ള കേന്ദ്ര ഗവണ്‍മെന്റിന്റെ അനുമതി പുനപരിശോധിക്കണമെന്ന് ഫെഡറേഷന്‍ ആവശ്യപ്പെട്ടു.കണികാ പരീക്ഷണത്തിനായി ഭൂഗര്‍ഭങ്ങളില്‍ നടത്തുന്ന അതിഭീകരമായ പാറ ഖനനവും സ്‌ഫോടനങ്ങളും ജില്ലയിലെ നദികളേയും പാറക്കെട്ടുകളേയും വിറപ്പിക്കും. പന്ത്രണ്ടിലേറെ അണക്കെട്ടുകള്‍ക്കും നദികള്‍ക്കുമുണ്ടാകുന്ന ചലനം നിസാരമായിരിക്കില്ല.ആദ്യം നീലഗിരി കുന്നുകളില്‍ സ്ഥാപിക്കാനിരുന്ന കണികാ പരീക്ഷണകേന്ദ്രം വേണ്ടന്നുവച്ചത് കിലോമീറ്ററുകള്‍ അകലെയുള്ള കടുവാസങ്കേതങ്ങള്‍ക്ക് നാശമുണ്ടാകുമെന്ന പഠനത്തിന്റെ വെളിച്ചത്തിലാണ്.
ന്യൂട്രിനാ പരീക്ഷണശാലയ്ക്കായി സാകോണ്‍ നടത്തിയ പഠനത്തില്‍ പരിസ്ഥിതി, ജീവജാലങ്ങള്‍, മനുഷ്യവാസങ്ങള്‍ എന്നിവയെകുറിച്ച് ഒരു പഠനവും നടത്താതെയാണ് ജില്ലയുടെ അതിര്‍ത്തിയില്‍ മാരകമായ കണികാപരീക്ഷണത്തിനു കേന്ദ്രം അനുമതി നല്‍കിയിരിക്കുന്നത്.ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാതെയുള്ള ഏതു പരീക്ഷണത്തേയും ഫെഡറേഷന്‍ എതിര്‍ക്കുമെന്ന് പ്രസിഡന്റ് വൈ.സി. സ്റ്റീഫന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം മുന്നറിയിപ്പുനല്‍കി. ഉണ്ണി എം. തോമസ്, ബേബി സെബാസ്റ്റ്യന്‍, കെ.എസ്. ഷിബി, അഷറഫ് പുളിയന്‍മല, തങ്കച്ചന്‍ കുന്നപ്പള്ളില്‍, സജി വര്‍ഗീസ്, കെ.വി. രാമകൃഷ്ണന്‍, ടി.ജെ. കുര്യന്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."