HOME
DETAILS

മുല്ലപ്പെരിയാര്‍ ജലനിരപ്പ് താഴ്ന്നു: തേക്കടി ബോട്ട് ടൂറിസത്തെ ബാധിക്കും

  
backup
April 08 2018 | 04:04 AM

%e0%b4%ae%e0%b5%81%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%86%e0%b4%b0%e0%b4%bf%e0%b4%af%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%9c%e0%b4%b2%e0%b4%a8%e0%b4%bf%e0%b4%b0-4

 

കുമളി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 111.7 അടിയായി കുറഞ്ഞത് തേക്കടിയിലെ ബോട്ട് ടൂറിസത്തെ ബാധിക്കുമെന്ന് ആശങ്ക. വേനല്‍മഴ ലഭിച്ചില്ലെങ്കില്‍ അണക്കെട്ടിലെ ജലനിരപ്പ് ക്രമാതീതമായി കുറയും. ഇതു തേക്കടി തടാകത്തിലെ ബോട്ടിങ്ങിനെ പ്രതികൂലമായി ബാധിക്കുമെന്ന ആശങ്ക ഉയര്‍ന്നിട്ടുണ്ട്.
കഴിഞ്ഞ ദിവസങ്ങളില്‍ സംസ്ഥാനത്തിന്റെ വിവിധ മേഖലകളില്‍ ശക്തമായ മഴ ലഭിച്ചെങ്കിലും മുല്ലപ്പെരിയാറിന്റെ വൃഷ്ടിപ്രദേശത്തു മഴ ലഭിച്ചില്ല. സെക്കന്‍ഡില്‍ 120 ഘനയടി വെള്ളം മാത്രമാണ് ഇപ്പോള്‍ അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നത്.തമിഴ്‌നാട് ഇവിടെനിന്നു കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് കുറച്ചിട്ടുണ്ട്. സെക്കന്‍ഡില്‍ 220 ഘനയടി മാത്രമാണ് ഇപ്പോള്‍ തമിഴ്‌നാട്ടിലേക്കു തുറന്നു വിട്ടിരിക്കുന്നത്.
കുമളി, ചക്കുപള്ളം പഞ്ചായത്തുകളിലെ ശുദ്ധജല വിതരണവും താറുമാറാകും.തേക്കടിയില്‍നിന്നു തമിഴ്‌നാട്ടിലേക്കു വെള്ളം കൊണ്ടുപോകുന്ന കനാലില്‍നിന്നാണ് വാട്ടര്‍ അതോറിറ്റി ഇപ്പോള്‍ വെള്ളം പമ്പ് ചെയ്യുന്നത്. ജലനിരപ്പ് 110 അടിയിലും താഴ്ന്നാല്‍ പമ്പിങ്ങിനു തടസ്സം നേരിടും.
മുന്‍പ് ജലനിരപ്പ് ഇത്തരത്തില്‍ താഴ്ന്നപ്പോള്‍ മണല്‍ച്ചാക്കുകള്‍ നിരത്തി ചിറകെട്ടിയാണ് പമ്പിങ്ങിനു വേണ്ട വെള്ളം ഉറപ്പാക്കിയത്. ഇടുക്കി ജില്ലയുടെ പഭാഗത്തും വേനല്‍ മഴ ലഭിച്ചെങ്കിലും വെറും ചാറ്റല്‍മഴ മാത്രമാണ് മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്തു ലഭിച്ചത്. മുല്ലപ്പെരിയാറില്‍ നിന്നും വെള്ളം ലഭ്യത കുറഞ്ഞതോടെ തെക്കന്‍ തമിഴ്‌നാട്ടിലെ ഗ്രാമങ്ങളില്‍ കുടിവെള്ളക്ഷാമം തുടങ്ങിയിട്ടുണ്ട്.
വേനലിനു മുന്‍പേ ആവശ്യത്തിലധികം വെള്ളം കൊണ്ടു പോയി പാഴാക്കി കളഞ്ഞതാണ് തമിഴ്‌നാടിന് തിരിച്ചടിയായി മാറിയത്. ലോവര്‍ക്യാമ്പ് പവര്‍ഹൗസിലെ വൈദ്യുതി ഉല്‍പ്പാദനം തമിഴ്‌നാട് നിര്‍ത്തിവെച്ചിട്ടുണ്ട്. കുടിവെള്ളത്തിനായി കൊണ്ടു പോകുന്ന വെള്ളത്തിന്റെ അളവ് ഇപ്പോള്‍ നാമമാത്രമാണ്. വരും ദിവസങ്ങളില്‍ തേനി ജില്ലയില്‍ മാത്രം ഒന്നര ലക്ഷത്തോളം കുടുംബങ്ങള്‍ കുടി നീരിനായി അലയുമെന്നുറപ്പാണ്.
നഗര- ഗ്രാമ പ്രദേശങ്ങള്‍ ഒരു പോലെ തന്നെ വരള്‍ച്ചയുടെ പിടിയിലേക്ക് നീങ്ങുകയാണ്. ഗൂഡല്ലൂര്‍, കമ്പം മുനിസിപാലിറ്റികളിലും ഉത്തമപ്പാളയം, കെ.കെ പെട്ടി, തേവാരം മേഖലകളിലെ എല്ലാ ഗ്രാമ പ്രദേശങ്ങളിലും മുല്ലപ്പെരിയാറില്‍ നിന്നെത്തുന്ന വെള്ളമാണ് ഉപയോഗിക്കുന്നത്. അതിര്‍ത്തിയിലെ ലോവര്‍ ക്യാംപില്‍ നിന്നും പൈപ്പുകള്‍ സ്ഥാപിച്ചാണ് വിതരണം നടത്തുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  15 minutes ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  17 minutes ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  37 minutes ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  an hour ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  an hour ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  2 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  2 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  2 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  3 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  3 hours ago