HOME
DETAILS
MAL
മനോജ് വധം; 11ാം പ്രതിക്ക് ജില്ലയില്‍ പ്രവേശിക്കാന്‍ അനുമതി
backup
June 04 2016 | 03:06 AM
തലശ്ശേരി: ആര്.എസ്.എസ് നേതാവ് കതിരൂര്‍ മനോജ് കൊല്ലപ്പെട്ട കേസില്‍ 11ാം പ്രതി തളിപ്പറമ്പ് തടിക്കടവിലെ അറക്കല്‍ അരിപ്പയില്‍ കൃഷ്ണനു 10 ദിവസം ജില്ലയില്‍ പ്രവേശിക്കാന്‍ അനുമതി. തലശ്ശേരി ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജ് വി.ജി അനില്‍കുമാറാണ് ജാമ്യവ്യവസ്ഥയില്‍ ഇളവുനല്കിയത്. ജില്ലയിലെ ആലക്കോട് പൊലിസ് സ്റ്റേഷന് പരിധിയില്‍ പ്രവേശിക്കാനാണ് അനുമതി. പൂട്ടിയിട്ട തന്റെ വീട് അറ്റകുറ്റപ്പണി നടത്താന്‍ ജാമ്യവ്യവസ്ഥയില്‍ ഇളവു തേടിയാണ് കൃഷ്ണന് തലശ്ശേരി കോടതിയില്‍ ഹരജി നല്‍കിയത്. നേരത്തെ റിമാന്‍ഡിലായ പ്രതിക്ക് കോടതി ജാമ്യം അനുവദിച്ചെങ്കിലും കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കാന്‍ അനുമതി നല്‍കിയിരുന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."