HOME
DETAILS
MAL
ദേശീയപാത സര്‍വേ: സമരക്കാരെ തീവ്രവാദികള്‍ എന്നു വിളിച്ചവര്‍ മാപ്പുപറയണമെന്ന് ചെന്നിത്തല
backup
April 08 2018 | 05:04 AM
കുറ്റിപ്പുറം: ദേശീയപാത വികസനത്തോടുനുബന്ധിച്ചുള്ള സര്‍വേക്കെതിരായ സമരക്കാരെ തീവ്രവാദികള്‍ എന്നു വിളിച്ചവര്‍ മാപ്പു പറയണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സമരം ചെയ്യുന്നവര്‍ പാവപ്പെട്ടവരും സാധാരണക്കാരുമാണ്. ഇവരെ തീവ്രവാദികള്‍ എന്നു വിളിച്ച എ.വിജയരാഘവനും ജി. സുധാകരന് പിള്ളയും മാപ്പു പറയണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസമാണ് സി.പി.എം നേതാവായ എ. വിജയരാഘവന് ദേശീയപാത സര്‍വേക്കെതിരേ സമരം നടത്തുന്നവര്‍ മുസ്ലിം തീവ്രവാദികളാണെന്ന വിവാദ പ്രസ്താവന നടത്തിയത്. ഒരു സ്വകാര്യ ചാനല്‍ പരിപാടിക്കിടെയാണ് ഈ വിവാദ പരാര്‍ശം വിജയരാഘവന് നടത്തിയത്. അതേ സമയം, സര്‍വേക്കെതിരേ ജനാധിപത്യപരമായി പ്രതിഷേധിച്ച സമരക്കാരെ രാജ്യദ്രോഹികള്‍ എന്നാണ് പൊതുമരാമത്ത് മന്ത്രി ആക്ഷേപിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."