എന്‍ജിന്‍ ഇല്ലാതെ ട്രെയിന്‍ പിന്നോട്ടോടി; 10 കിലോമീറ്റര്‍ I Video
ഭുവനേശ്വര്‍: എന്‍ജിന്‍ ഇല്ലാതെ ട്രെയിന്‍ യാത്രക്കാരുമായി ഓടിയത് 10 കിലോമീറ്ററോളം.ശനിയാഴ്ച രാത്രി 10 മണിക്ക് ഒഡീഷയിലെ തിത്‌ലഗര്‍ സ്‌റ്റേഷനിലാണ് 22 കോച്ചുകളുള്ള അഹമ്മദാബാദ്-പൂരി എക്‌സ്പ്രസ് ട്രെയിന്‍ നീങ്ങിയത്.
എന്‍ജിനില്‍നിന്ന് വേര്‍പെടുത്തുന്ന സമയത്ത് സ്‌കിഡ് ബ്രേക്കുകള്‍ ഉപയോഗിക്കാതിരുന്നതാണ് ട്രെയിന്‍ നീങ്ങാന്‍ കാരണം.
സംഭവം നടന്നയുടന്‍ റെയില്‍വേ അധികൃതര്‍ ട്രെയിന്‍ നിര്‍ത്താന്‍ ശ്രമിച്ചുവെങ്കിലും സാധിച്ചില്ല.
റെയില്‍വേ പാളത്തിനു ചെരിവുണ്ടായിരുന്നതിനാല്‍ ട്രെയിന്‍ താനെനീങ്ങി. പിന്നീട് 10 കിലോമീറ്റര്‍ നീങ്ങിയാണ് ട്രെയിന്‍ നിന്നത്.
ട്രെയിന്‍ നീങ്ങിയ സമയത്ത് യാത്രക്കാരെല്ലാം ട്രെയിനില്‍ ഉണ്ടായിരുന്നു. യാത്രക്കാരെല്ലാം സുരക്ഷിതരാണ്.
രണ്ടു ജീവനക്കാരെ അന്വേഷണവിധേയമായി റെയില്‍വേ സസ്‌പെന്റ് ചെയ്തു.
വിഡിയോ കാണാം
#WATCH Coaches of Ahmedabad-Puri express rolling down towards Kesinga side near Titlagarh because skid-brakes were not applied #Odisha (07.04.18) pic.twitter.com/bS5LEiNuUR
— ANI (@ANI) April 8, 2018
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."