സഊദി തൊഴില്‍ വിപണിയില്‍ സ്വദേശികളേക്കാള്‍ വിദേശികള്‍ നാലിരട്ടി
റിയാദ്: സഊദി തൊഴില്‍ മേഖലയില്‍ വിദേശികളുടെ എണ്ണം സ്വദേശികളേക്കാള്‍ നാലിരട്ടി. സഊദി ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്സ് പുറത്തു വിട്ട കണക്കുകളാണ് ഇത് വ്യക്തമാക്കുന്നത്.
കഴിഞ്ഞ വര്‍ഷത്തെ കണക്കുകള്‍ പ്രകാരം 52.63 ദശലക്ഷം വിദേശികളാണ് സഊദിയില്‍ തൊഴിലെടുക്കുന്നത്. അതേസമയം തൊഴില്‍ മേഖലയിലെ സ്വദേശികളുടെ എണ്ണം 1.726 ദശലക്ഷമാണ്. സേവന മേഖലയിലാണ് ഏറ്റവും കൂടുത വിദേശികള്‍ തൊഴിലെടുക്കുന്നതെന്നും ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്സ് ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്സ് കഴിഞ ദിവസം പുറത്ത് വിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു.
2.627 ദശലക്ഷം വിദേശികളാണ് സേവന മേഖലയില്‍ തൊഴിലെടുക്കുന്നത്. മേഖലയില്‍ 1.627 ദശലക്ഷം വിദേശികളും വിദ്യാഭ്യാസം, സാങ്കേതിക മേഖലകളില്‍ 33613 വിദേശികളും തൊഴിലെടുക്കുന്നുണ്ട്. സ്വദേശികളില്‍ 480630 പേര് ഓഫീസ് ജോലികളും 336212 പേര് സേവന മേഖലയിലുമാണ് തൊഴിലെടുക്കുന്നത്. സെയില്‍സ് മേഖലയില്‍ 208225 സ്വദേശികളും തൊഴിലെടുക്കുന്നുണ്ട്. ആകെയുള്ള സ്വദേശി ജീവനക്കാരില്‍ 31 ശതമാനം പേരും ജോലി ചെയ്യുന്നത് വന്‍കിട കമ്പനികളിലാണ്. നന്നേ ചെറിയ സ്ഥാപനങ്ങളില്‍ 29 ശതമാനം പേരും ചെറുകിട സ്ഥാപനങ്ങളില്‍ 29 ശതമാനം പേരും ഇടത്തരം സ്ഥാപനങ്ങളില്‍ 14 ശതമാനം പേരും തൊഴിലെടുക്കുന്നുണ്ട്.
വിദേശികളില്‍ 35 ശതമാനം പേരും തൊഴിലെടുക്കുന്നത് നന്നേ ചെറിയ സ്ഥാപനങ്ങളിലാണ്. 27 ശതമാനം വന്‍കിട കമ്പനികളിലും 24 ശതമാനം ചെറുകിട സ്ഥാപനങ്ങളിലും 14 ശതമാനം ഇടത്തര സ്ഥാപനങ്ങളിലുമാണ് തൊഴിലെടുക്കുന്നതെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."