HOME
DETAILS
MAL
മെഡിക്കല്‍ ബില്ലില്‍ കൂടുതല്‍ ചര്‍ച്ചയ്ക്കില്ല; തീരുമാനമെടുക്കേണ്ടത് സര്‍ക്കാര്‍: രമേശ് ചെന്നിത്തല
backup
April 08 2018 | 11:04 AM
തിരുവനന്തപുരം: കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളജിലെ വിദ്യാര്‍ഥി പ്രവേശനവുമായി ബന്ധപ്പെട്ട മെഡിക്കല്‍ ബില്ലില്‍ കൂടുതല്‍ ചര്‍ച്ചയ്ക്കില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഈ വിഷയത്തില്‍ ഇനി ചര്‍ച്ച നടത്തുന്നതില്‍ കാര്യമില്ല. സര്‍ക്കാരാണ് എന്തു വേണമെന്ന് തീരുമാനിക്കേണ്ടത്. വിദ്യാര്‍ഥികളുടെ ഭാവി ഓര്‍ത്താണ് ബില്ലിന് സഭയില്‍ പിന്തുണച്ചത്. ആത്മഹത്യയിലേക്ക് നീങ്ങുന്ന കുട്ടികളെ അതില്‍ നിന്നും രക്ഷിക്കാനുള്ള ഉത്തരവാദിത്തം പ്രതിപക്ഷത്തിനുമുണ്ടെന്ന് കണ്ടതിനാലാണ് ആ സമീപനം സ്വീകരിച്ചതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. സുപ്രിം കോടതിയും ഗവര്‍ണറും നിയപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയ സാഹചര്യത്തില്‍ ഇനി പോംവഴി കണ്ടെത്തേണ്ടത് സര്‍ക്കാരാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."