ബസ് കത്തിക്കുമെന്ന് പറഞ്ഞിട്ടില്ല: എം ഗീതാനന്ദന്‍
കോട്ടയം: ഹര്‍ത്താലിനിടെ സര്‍വിസ് നടത്തിയാല്‍ സ്വകാര്യ ബസുകള്‍ കത്തിക്കുമെന്ന് പറഞ്ഞിട്ടില്ലെന്ന് ഗോത്രമഹാസഭാ നേതാവ് എം. ഗീതാനന്ദന്‍. അവകാശങ്ങള്‍ നിഷേധിക്കുന്നതിനെതിരെ ദലിതര്‍ രംഗത്ത് ഇറങ്ങിയാല്‍ ഏതുനഗരവും കത്തിച്ചു ചാമ്പലാക്കാന്‍ കഴിയുമെന്ന് ഓര്‍ക്കണമെന്നാണ് വാര്‍ത്താ സമ്മേളനത്തിനിടെ ചൂണ്ടിക്കാണിച്ചത്. അത് ആലങ്കാരികമായി പറഞ്ഞതാണ്. അതിനപ്പുറം ഒന്നുമില്ലെന്നും ഗീതാനന്ദന്‍ പറഞ്ഞു.
അക്രമങ്ങള്‍ സംഘടനയുടെ നിലപാടല്ല. ആ രീതി പിന്തുടരില്ല. എന്നാല്‍ ഹര്‍ത്താലിനിടെ എത്തെങ്കിലും അക്രമമുണ്ടായാല്‍ അതിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് സംഘടന മാറിനില്‍ക്കില്ല. ദലിത് സംഘടനകളുടെ ഹര്‍ത്താല്‍ ആഹ്വാനം ജനം ഏറ്റെടുത്തിട്ടുണ്ട്. പട്ടികജാതി-പട്ടികവര്‍ഗ്ഗ സംഘടനകള്‍ ചിതറിക്കിടക്കുകയായിരുന്നു. ഈ ഹര്‍ത്താലോടെ സംഘടനകള്‍ക്കിടയില്‍ ഐക്യം ഉണ്ടായിട്ടുണ്ട്. നിരവധി ചെറിയ രാഷ്ട്രിയ പാര്‍ട്ടികളും ഹര്‍ത്താലിനു പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."