HOME
DETAILS
MAL
നീരവ് മോദിക്കും ചോക്സിക്കും എതിരെ ജാമ്യമില്ലാ വാറണ്ടുമായി സി.ബി.ഐ
backup
April 08 2018 | 12:04 PM
മുംബൈ: വായ്പയെടുത്ത് രാജ്യംവിട്ട വജ്രവ്യാപാരി നീരവ് മോദിക്കും പങ്കാളി മെഹുല്‍ ചോക്സിക്കും എതിരെ സി.ബി.ഐ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചു. പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പു കേസിലാണ് വാറണ്ട്.
മുംബൈ പ്രത്യേക സി.ബി.ഐ കോടതിയുടെ അനുമതിയോടെയാണ് അന്വേഷണ സംഘത്തിന്റെ നീക്കം.
ചില ബാങ്ക് ഉദ്യോഗസ്ഥരുടെ ഒത്താശയോടെ നീരവ് മോദിയുടെ പങ്കാളികളും കോടികളുടെ തട്ടിപ്പു നടത്തിയെന്ന് കഴിഞ്ഞ ഫെബ്രുവരിയിലാണ് പുറത്തുവന്നത്. തട്ടിപ്പ് പുറത്തറിയുന്നതിനു മുന്‍പേ ഇവര്‍ രാജ്യംവിട്ടിരുന്നു.
സംഭവത്തില്‍ സി.ബി.ഐ എഫ്.ഐ.ആര് പ്രകാരം എന്‍ഫോഴ്സ്മെന്റ് ഡയരക്ടറേറ്റ് കേസ് എടുത്തിട്ടുണ്ട്. നീരവ് മോദിയുടെ ഇന്ത്യയിലെ ചില ആസ്തികള്‍ അന്വേഷണ സംഘം കണ്ടുകെട്ടിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."