ചെങ്ങന്നൂരില്‍ ബി.ജെ.പി കള്ളപ്പണം ഒഴുക്കുന്നതായി വൃന്ദാ കാരാട്ട്
കൊല്ലം: ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ ബി.ജെ.പി കള്ളപ്പണം ഒഴുക്കുകയാണെന്ന് സി.പി.എം പി.ബി അംഗം വൃന്ദാ കാരാട്ട്. കെ.എസ്.കെ.ടി.യു സംസ്ഥാന വനിതാ കണ്വെന്ഷന് കൊല്ലത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു വൃന്ദ. കോര്‍പ്പറേറ്റുകള്‍ക്ക് 11 ലക്ഷം കോടി രൂപയാണ് ബാങ്കുകള്‍ വായ്പ നല്‍കിയത്. ഇതില്‍ 2.4 ലക്ഷം കോടി രൂപ എഴുതിത്തള്ളി.
കോര്‍പ്പറേറ്റുകള്‍ക്കുവേണ്ടിയാണ് നരേന്ദ്രമോദിയുടെ ഭരണം. തൊഴില്‍ മേഖല കടുത്ത പ്രതിസന്ധി അഭിമുഖീകരിക്കുന്നു. ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി ഇല്ലാതാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമം. കൃത്യമായ വേതനമില്ലായ്മ, ദലിത് വേര്‍തിരിവ്, തൊഴിലിടങ്ങളിലെ വിവേചനം, സ്ത്രീതൊഴിലാളികള്‍ നേരിടുന്ന പ്രശ്നങ്ങള്‍ എന്നിവയ്ക്കെതിരെ ശക്തമായ സംഘടിത ശക്തി ഉയര്‍ന്നു വരികയാണ്. കേരളത്തില്‍ സര്‍ക്കാരിനെതിരെ നിരന്തരം പ്രസ്താവന ഇറക്കുന്ന ബി.ജെ.പി നേതാക്കള്‍ ഡല്‍ഹിയിലെത്തി സമരം നടത്തുകയാണ് വേണ്ടതെന്നും വൃന്ദ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."