ചോദ്യപേപ്പര്‍ ചോര്‍ച്ച: പിന്നില്‍ വന്‍ മാഫിയയെന്ന് വിദ്യാഭ്യാസ സെക്രട്ടറി
ന്യൂഡല്‍ഹി: ചോദ്യപേപ്പര്‍ ചോര്‍ച്ചയ്ക്കു പിന്നില്‍ വന്‍ മാഫിയയാണെന്ന വെളിപ്പെടുത്തലുമായി കേന്ദ്ര വിദ്യാഭ്യാസ സെക്രട്ടറി അനില്‍ സ്വരൂപ്. വിദ്യാഭ്യാസ വകുപ്പില്‍ മാഫിയകളുടെ 'ഖനനം' കല്‍ക്കരി ഖനനത്തേക്കാള്‍ ആഴത്തിലെത്തിയെന്നും അദ്ദേഹം പറഞ്ഞു.
മുന്‍ കല്‍ക്കരി സെക്രട്ടറിയായിരുന്നു ഐ.എ.എസുകാരനായ അനില്‍ സ്വരൂപ്. കല്‍ക്കരിയില്‍, ഖനനം ഭൂമിക്കടിയിലും മാഫിയ അതിനു മുകളിലുമായിരുന്നു. വിദ്യാഭ്യാസത്തില്‍, മാഫിയ ഭൂമിക്കടിയിലാണ്. ഞങ്ങള്‍ അവരുമായി മല്ലയുദ്ധത്തിലാണെന്നും അനില്‍ സ്വരൂപ് പറഞ്ഞു.
സി.ബി.എസ്.ഇ ഇക്കാര്യത്തില്‍ കുറ്റക്കാരല്ലെന്ന് അദ്ദേഹം പറഞ്ഞു. ചോദ്യപേപ്പര്‍ ചോര്‍ന്നുവെന്ന വാര്‍ത്ത പുറത്തുവന്നതു മുതല്‍ സി.ബി.എസ്.ഇ മേധാവി അനിത കര്വാളിനു നേരെ രൂക്ഷ ആക്രമണമാണ് നടക്കുന്നത്. സംഭവത്തിന്റെ നിജസ്ഥിതി അറിയാതെ, പ്രാഥമിക വിവരം പോലുമില്ലാതെയാണ് ജനങ്ങള്‍ അവര്‍ക്കു നേരെ തിരിയുന്നത്. ഇതില്‍ അവര്‍ക്കൊരു പങ്കുമില്ലെന്നും അനില്‍ സ്വരൂപ് പറഞ്ഞു.
സി.ബി.എസ്.ഇ ഉദ്യോഗസ്ഥരുടെ പങ്കും അദ്ദേഹം നിഷേധിച്ചു. സംഭവത്തില്‍ ഗൂഢാലോചന ഇല്ല. കുറ്റക്കാരെന്ന് ആരെയെങ്കിലും കണ്ടെത്തുന്നുണ്ടെങ്കില്‍ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."