HOME
DETAILS

സഊദി അഴിമതിക്കേസ്: ഒത്തുതീര്‍പ്പിനു വഴങ്ങാത്തവരുടെ വിചാരണ ആരംഭിച്ചു

  
backup
April 08 2018 | 16:04 PM

65464564321-2


റിയാദ്: സഊദിയില്‍ കഴിഞ വര്‍ഷം അഴിമതിക്കേസില്‍ പിടികൂടിയവരില്‍ ഒത്തു തീര്‍പ്പിനു വഴങ്ങാത്തവരുടെ കേസുകളില്‍ തുടര്‍ നടപടികളുടെ ഭാഗമായുള്ള വിചാരണ നടപടികള്‍ ആരംഭിച്ചു. അഴിമതി വിരുദ്ധ സമിതിയുടെ നേതൃത്വത്തില്‍ പിടികൂടിയ രാജാംകുമാരണമാര്‍, മന്ത്രിമാര്‍, മുന്മന്ത്രിമാര്‍, ഉയര്‍ന്ന ഉദ്യോഗസ്ഥര്‍, ബിസിനസ് പ്രമുഖര്‍ തുടങ്ങിയവരില്‍ അധികൃതരുമായി വിവിധ ഘട്ടങ്ങളില്‍ നടത്തിയ ചര്‍ച്ചയില്‍ ഒത്തു തീര്‍പ്പിനു സഹകരിക്കാത്തവരുടെ കേസുകളാണ് തുടര്‍ നടപടികള്‍ക്കായി കൈമാറിയതെന്ന് പബ്ലിക് പ്രോസിക്യുട്ടര്‍ അറിയിച്ചു.

കഴിഞ്ഞ വര്‍ഷം നവംബറിലാണ് ഏവരെയും ഞെട്ടിച്ചു കൊണ്ട് സഊദി കിരീടാവകാശിയുടെ ഉത്തരവില്‍ നിരവധി പേരെ പിടികൂടിയത്. തലസ്ഥാന നഗരിയായ റിയാദിലെ പ്രശസ്ത ഹോട്ടലായ റിയാദ് റിത്സ് കാള്‍ട്ടന്‍ ഹോട്ടലിലേക്ക് വിളിച്ച് വരുത്തിയാണ് ശേഷമാണ് അഴിമതിക്കേസില്‍ തടവിലാക്കിയതായി പ്രഖ്യാപിച്ചത്. ലോക കോടീശ്വര പട്ടികയിലെ പ്രമുഖനും അറബ് ലോകത്തെ കോടീശ്വരനും ബിസിനസ് പ്രമുഖനുമായ അല്‍ വലീദ് ബിന്‍ തലാല്‍ രാജകുമാരന്‍, രാജകുടുംബത്തിലെ പ്രമുഖനും മുന്‍ രാജാവായിരുന്ന അന്തരിച്ച അബ്ദുല്ല രാജാവിന്റെ ഇഷ്ട പുത്രനും നാഷണല്‍ ഗാര്‍ഡിന്റെ മുന്‍ തലവന്‍ കൂടിയായിരുന്ന മിതൈബ് ബിന്‍ അബ്ദുല്ല ബിന്‍ അബ്ദുല്‍ അസീസ് രാജകുമാരനടക്കമുള്ളവരെയായിരുന്നു തടവിലാക്കിയിരുന്നത്.

എന്നാല്‍, ഇരുവരുമടക്കം പലരും സഊദി ഭരണകൂടവുമായി ഒത്തു തീര്‍പ്പിലെത്തി തടവില്‍ നിന്നും പുറത്തു വന്നിരുന്നു. ഇതില്‍ പലരും അഴിമതി വിരുദ്ധര് സേന കണ്ടെത്തിയ പണം പൊതു ഖജനാവിലേക്ക് തിരിച്ചടച്ചാണ് പുറത്തിറങ്ങിയത്, എന്നാല്‍, ചിലര്‍ അനുരജ്ഞനത്തിനും ഒത്തു തീര്‍പ്പിനും തയ്യാറാകാത്തതിനെ തുടര്‍ന്നു ഇവരെ തടവില്‍ തന്നെ വെക്കുകയും തുടര്‍ നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറുകയറുമായാണിപ്പോള്‍. ധാരണയില്‍ എത്താത്ത 56 പേര്‍ കോടതി നടപടികള്‍ നേരെയിടേണ്ടി വരുമെന്ന് ജനുവരിയില്‍ അധികൃതര്‍ മുന്നറിയിപ്പും നല്‍കിയിരുന്നു.

ഇത് വരെ ഒത്തു തീര്‍പ്പിനെത്താത്തവരെ കോടതിക്ക് മുന്നില്‍ ഹാജരാക്കുകയാണെന്നും പ്രോസിക്യുഷന്‍ നടപടികള്‍ കൈകൊള്ളാനുള്ള തീരുമാനമാണ് കൈക്കൊണ്ടതെന്നും അന്വേഷണ ചുമതലയുടെ ഡെപ്യുട്ടി അറ്റോര്‍ണി ജനറല്‍ സഊദ് അല്‍ ഹമദ് അശ്ശര്‍ഖ് അല്‍ ഔസത് പത്രത്തോട് വെളിപ്പെടുത്തി. എന്നാല്‍, ആരൊക്കെയാണ് ഇത്തരത്തില്‍ കോടതിയില്‍ നേരിടാന്‍ തീരുമാനിച്ചതെന്നതിനെ കുറിച്ചുള്ള വിശദ വിവരങ്ങള്‍ ഇദ്ദേഹം വെളിപ്പെടുത്തിയിട്ടില്ല.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  8 hours ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  8 hours ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  9 hours ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  9 hours ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  9 hours ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  9 hours ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  9 hours ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  10 hours ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  10 hours ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  10 hours ago