സ്വാശ്രയ മെഡി. മാനേജ്‌മെന്റുകളുടെ ഗൂഢനീക്കം പരാജയപ്പെടുത്തണം: സുധീരന്‍
തിരുവനന്തപുരം: വിദ്യാര്‍ഥികളെ കൊള്ളയടിക്കാനുള്ള സ്വാശ്രയ മെഡിക്കല്‍ കോളജ് മാനേജ്‌മെന്റുകളുടെ ഗൂഢനീക്കം പരാജയപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് കോണ്‍ഗ്രസ് നേതാവ് വി.എം സുധീരന്‍ കത്തയച്ചു.
പ്രവേശന മേല്‍നോട്ട സമിതിയുടെ ഫീസ് നിര്‍ണയത്തിനെതിരേ ഇരുപതോളം സ്വാശ്രയ മെഡിക്കല്‍ കോളജ് മാനേജ്‌മെന്റുകള്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. പ്രവേശന മേല്‍നോട്ട സമിതി നിശ്ചയിച്ച 5.6 ലക്ഷം രൂപ ഇരട്ടിയാക്കാനാണ് അവരുടെ നീക്കമെന്ന് അറിയുന്നു. വിദ്യാര്‍ഥികളും രക്ഷിതാക്കളും ഇക്കാര്യത്തില്‍ കടുത്ത ആശങ്കയിലാണ്. ഇത്തരം ഗുരുതരമായ പ്രശ്‌നം ഉയര്‍ന്നുവന്നിട്ടും സര്‍ക്കാര്‍ തികഞ്ഞ നിസംഗതയാണ് വച്ചുപുലര്‍ത്തുന്നത്.
രക്ഷിതാക്കളുടെയും വിദ്യാര്‍ഥികളുടെയും താല്‍പര്യം സംരക്ഷിക്കുന്നതിന് യാതൊരു നടപടിയും സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. പ്രവേശന മേല്‍നോട്ട സമിതി നിശ്ചയിച്ച ഫീസ് അംഗീകരിച്ചുകൊണ്ടുള്ള ഉത്തരവ് സര്‍ക്കാര്‍ ഇതേവരെ ഇറക്കിയതായി കാണുന്നില്ലെന്നുമാണ് കത്തിലുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."