HOME
DETAILS
MAL
മെഡിക്കല്‍ ബില്‍: സര്‍ക്കാരുമായുള്ള ചര്‍ച്ചക്ക് പ്രസക്തിയില്ലെന്ന്
backup
April 08 2018 | 19:04 PM
തിരുവനന്തപുരം: കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളജുകളിലെ വിദ്യാര്‍ഥി പ്രവേശനം ക്രമപ്പെടുത്താനുള്ള നിയമനിര്‍മാണത്തിനെതിരേ സുപ്രിംകോടതിയും ഗവര്‍ണറും നിയമപ്രശ്‌നം ചൂണ്ടിക്കാട്ടിയ പശ്ചാത്തലത്തില്‍ സര്‍ക്കാരുമായി ചര്‍ച്ച നടത്തുന്നതില്‍ പ്രസക്തിയില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
ഈ പ്രശ്‌നത്തില്‍ പ്രതിപക്ഷവുമായി ചര്‍ച്ച നടത്തുമെന്ന നിയമമന്ത്രി എ.കെ ബാലന്റെ പ്രസ്താവനയോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."