HOME
DETAILS
MAL
പിണറായിക്ക് ബുദ്ധദേവ് ഭട്ടാചാര്യയുടെ ഗതിവരും: എം.കെ മുനീര്‍
backup
April 08 2018 | 19:04 PM
തളിപ്പറമ്പ്: ദേശീയപാത വികസനവുമായി ബന്ധപ്പെട്ടുള്ള സര്‍ക്കാര്‍ നിലപാട് ധാര്‍ഷ്ട്യമാണെന്നും ഇത്തരത്തില്‍ മുന്നോട്ടുപോയാല്‍ പിണറായി വിജയന് ബംഗാളിലെ ബുദ്ധദേവ് ഭട്ടാചാര്യയുടെ ഗതിവരുമെന്നും പ്രതിപക്ഷ ഉപനേതാവ് ഡോ. എം.കെ മുനീര്‍. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയോടൊപ്പം കീഴാറ്റൂരിലെ സമരപ്പന്തലിലെത്തി ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ ധാര്‍ഷ്ട്യം വകവച്ചുകൊടുക്കാനാകില്ല. അതുകൊണ്ടാണ് വയല്‍ക്കിളികള്‍ നടത്തുന്ന സമരത്തിന് പൂര്‍ണ പിന്തുണ നല്‍കാന്‍ യു.ഡി.എഫ് തീരുമാനിച്ചത്. ഇപ്പോള്‍ കീഴാറ്റൂര്‍ വിഷയം ചര്‍ച്ചചെയ്യാന്‍ സര്‍ക്കാര്‍ തയാറാകാത്ത സ്ഥിതിയാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."