HOME
DETAILS
MAL
ഹര്‍ത്താലിന് പകരം മറ്റ് സമരമാര്‍ഗങ്ങള്‍ സ്വീകരിക്കണം: കണ്ണന്താനം
backup
April 08 2018 | 19:04 PM
കാസര്‍കോട്: ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന ഹര്‍ത്താലിന് പകരം മറ്റു സമരമാര്‍ഗങ്ങള്‍ സ്വീകരിക്കണമെന്ന് കേന്ദ്ര ടൂറിസം സഹമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം. വിനോദസഞ്ചാര മേഖലയില്‍ ഏറെ സാധ്യതകളുള്ള കേരളത്തില്‍ ഹര്‍ത്താലും ബന്ദും ടൂറിസംമേഖലക്ക് കനത്ത ആഘാതം സൃഷ്ടിക്കുന്നുണ്ട്. ടൂറിസം മേഖലയെ സംബന്ധിച്ച് കേരളത്തിലെ ജനങ്ങളുടെ കാഴ്ചപ്പാടുകള്‍ മാറണം.
സംസ്ഥാനത്ത് ടൂറിസം മേഖലയില്‍ വലിയ സ്ഥാപനങ്ങളാണ് പ്രവര്‍ത്തിക്കുന്നത്. വിനോദ സഞ്ചാര മേഖലയിലേക്ക് ചെറുകിട സ്ഥാപനങ്ങളും കടന്നുവരണമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."