HOME
DETAILS
MAL
'പ്രിന്‍സിപ്പലിന് ആദരാഞ്ജലി: നെഹ്റു കോളജില്‍ നടന്നത് കേട്ടുകേള്‍വിയില്ലാത്തത്'
backup
April 08 2018 | 19:04 PM
ചെറുവത്തൂര്‍ (കാസര്‍കോട്): നെഹ്റു കോളജ് പ്രിന്‍സിപ്പല്‍ ഡോ. പി.വി പുഷ്പജയെ അവഹേളിക്കാന്‍ ചെയ്തിട്ടുള്ള നടപടികള്‍ കേട്ടുകേള്‍വിയില്ലാത്തതും അപലപനീയവുമെന്ന് കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം. കൊടക്കാട് പൊള്ളപ്പൊയിലിലെ അധ്യാപികയുടെ വീട്ടിലെത്തിയശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ജീവിതം പഠിപ്പിച്ച ഒരു അധ്യാപികയോട് ക്രൂരത കാണിച്ചവര്‍ക്കെതിരേ സി.പി.എം നേതൃത്വം നടപടിയെടുക്കണം. ഏതായാലും മുഖ്യമന്ത്രി പിണറായി വിജയന് ഈ സംഭവത്തെ തള്ളിപ്പറയാന്‍ തയാറായത് നല്ല കാര്യം. കോളജില്‍ പഠിക്കുന്നവര്‍ക്ക് പല രാഷ്ട്രീയവും കാണും. അധ്യാപകര്‍ക്കും രാഷ്ട്രീയമുണ്ടാകും. ഏത് പാര്‍ട്ടിയില്‍ വിശ്വസിക്കാനും പൗരന് സ്വാതന്ത്ര്യമുണ്ട്. അതിന് ഈ രീതിയില്‍ പീഡിപ്പിക്കാന്‍ ആരാണ് അവകാശം കൊടുത്തത്. പരസ്പരം ബഹുമാനിച്ചു ജീവിക്കാനാണ് പഠിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."