റോഹിംഗ്യ പുനരധിവാസത്തിന് മ്യാന്മര്‍ സജ്ജമല്ലെന്ന് യു.എന്‍
യാങ്കോന്‍: റോഹിംഗ്യ അഭയാര്‍ഥികളുടെ പുനരധിവാസത്തിന് മ്യാന്മര്‍ സജ്ജമല്ലെന്ന് യു.എന്‍. അടുത്തിടെ മ്യാന്മര്‍ സന്ദര്‍ശിച്ച യു.എന്‍ മനുഷ്യാവകാശകാര്യ അസിസ്റ്റന്റ് സെക്രട്ടറി ജനറല്‍ ഉര്‍സുല മ്യൂളര്‍ ആണ് ഇക്കാര്യം അറിയിച്ചത്.
''ജനങ്ങളുമായി നടത്തിയ സംസാരത്തില്‍നിന്ന് കേട്ടതും മേഖലയില്‍ നടത്തിയ സന്ദര്‍ശനത്തില്‍ കണ്ടതും പ്രകാരം അഭയാര്‍ഥികള്‍ക്കു മടങ്ങിച്ചെല്ലാന്‍ പറ്റിയ അവസ്ഥയല്ല മ്യാന്മറിലേതെന്നാണു വ്യക്തമായത്. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് മേഖലയിലേക്കു പ്രവേശനമില്ല. സുരക്ഷാ പ്രശ്‌നങ്ങളടക്കമുള്ള കാര്യങ്ങളില്‍ ഇപ്പോഴും ആശങ്ക നിലനില്‍ക്കുന്നുണ്ട്.''-മ്യൂളര്‍ വ്യക്തമാക്കി. എന്നാല്‍, അദ്ദേഹത്തിന്റെ പ്രസ്താവനയോട് പ്രതികരിക്കാന്‍ മ്യാന്മര്‍ വൃത്തങ്ങള്‍ തയാറായിട്ടില്ല.
ദിവസങ്ങള്‍ക്കു മുന്‍പാണ് ഉര്‍സുല മ്യൂളര്‍ മ്യാന്മറില്‍ സന്ദര്‍ശനം നടത്തിയത്. ഒരാഴ്ചയോടെ ഇവിടെ തങ്ങിയ ശേഷമാണ് അദ്ദേഹം തിരിച്ചുപോയത്. രാഖൈനിലെ പ്രശ്‌നബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ അദ്ദേഹത്തിന് അനുമതി ലഭിച്ചിരുന്നു. മ്യാന്മര്‍ നേതാവ് ആങ് സാന്‍ സൂകി, പ്രതിരോധ-ആഭ്യന്തര മന്ത്രിമാര്‍ തുടങ്ങിയ പ്രമുഖരുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി.ബംഗ്ലാദേശുമായുണ്ടാക്കിയ കരാര്‍ പ്രകാരമാണ് ധാക്കയിലും കോക്‌സ്ബസാറിലുമായി കഴിയുന്ന റോഹിംഗ്യാ അഭയാര്‍ഥികളെ നാട്ടിലേക്കു തിരിച്ചുകൊണ്ടുവരാന്‍ മ്യാന്മര്‍ സന്നദ്ധത അറിയിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."