HOME
DETAILS

കുടിശിക 195 കോടി; അന്ത്യശാസനയുമായി നെല്‍കര്‍ഷകര്‍

  
backup
June 04 2016 | 03:06 AM

%e0%b4%95%e0%b5%81%e0%b4%9f%e0%b4%bf%e0%b4%b6%e0%b4%bf%e0%b4%95-195-%e0%b4%95%e0%b5%8b%e0%b4%9f%e0%b4%bf-%e0%b4%85%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%af%e0%b4%b6%e0%b4%be%e0%b4%b8%e0%b4%a8

ഷാജഹാന്‍ കെ ബാവ


കൊച്ചി: നെല്‍കര്‍ഷകരുടെ കുടിശിക 195 കോടിയായതോടെ ഈ മാസം 10നു മുന്‍പ് പണം ലഭിച്ചില്ലെങ്കില്‍ സംസ്ഥാനത്തെ മുഴുവന്‍ പാഡി ഓഫിസുകളും ഉപരോധിക്കുമെന്നു കര്‍ഷക സംഘടനകള്‍. പാടശേഖര സമിതിയും നെല്‍കര്‍ഷക കൂട്ടായ്മയും ചേര്‍ന്നാണു സമരത്തിനൊരുങ്ങുന്നത്.
ആലപ്പുഴ, പാലക്കാട്, പത്തനംതിട്ട, കോട്ടയം എന്നീ ജില്ലകളിലാണ് കുടിശിക വര്‍ധിച്ചിട്ടുള്ളത്. ആലപ്പുഴയ്ക്ക് മാത്രമായി 72 കോടിയാണ് നല്‍കാനുള്ളത്. രണ്ടാംകൃഷി ഇറക്കാന്‍ സമയമായിട്ടും പണം ലഭിക്കാതെ വന്നതോടെയാണ് കര്‍ഷകര്‍ പ്രത്യക്ഷ സമരത്തിന് ഒരുങ്ങുന്നത്. സംസ്ഥാനത്തെ വിവിധ ജില്ലകളില്‍നിന്ന് 1.27 ലക്ഷം കര്‍ഷകരില്‍നിന്നായി സപ്ലൈകോ വഴി സംഭരിച്ച നെല്ലിന്റെ പണം അഞ്ചു ദിവസത്തിനകം ബാങ്കുകളില്‍ എത്തിക്കുമെന്നാണു മുന്‍ സര്‍ക്കാര്‍ ഉറപ്പുനല്‍കിയിരുന്നത്.
എന്നാല്‍ നെല്ല് സംഭരിച്ചു നാലുമാസം പിന്നിട്ടിട്ടും പണം ബാങ്കുകളിലെത്തിയിട്ടില്ല. ഇതോടെയാണു കടംകൊണ്ടു പൊറുതിമുട്ടിയ കര്‍ഷകര്‍ പ്രത്യക്ഷസമരത്തിനു തയാറായത്. പുതിയ സര്‍ക്കാര്‍ അധികാരമേറ്റ ആദ്യദിനം എടുത്ത തീരുമാനങ്ങളില്‍ സംസ്ഥാനത്തെ നെല്‍കര്‍ഷകര്‍ക്ക് നല്‍കാനുള്ള കുടിശികയുടെ കാര്യത്തില്‍ നിലപാട് അറിയിക്കാതിരുന്നതും പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.
കേന്ദ്ര വിഹിതമായ 1410 രൂപ മുന്‍കൂര്‍ ലഭിച്ചിട്ടും സംസ്ഥാന സര്‍ക്കാരിന്റെ വിഹിതം ഇനിയും എത്തിയിട്ടില്ല. സംസ്ഥാന വിഹിതമായ 740 രൂപയുടെ കാര്യത്തില്‍ ദുരൂഹത നിലനില്‍ക്കുന്നതാണു കുടിശിക തീര്‍ക്കാന്‍ തടസമാകുന്നത്. നേരത്തെ ഒരു ക്വിന്റല്‍ നെല്ലിന് ലഭിച്ചിരുന്ന 2150 രൂപയെന്നതു കഴിഞ്ഞദിവസം കേന്ദ്രസര്‍ക്കാര്‍ വര്‍ധിപ്പിച്ചിരുന്നു. ക്വിന്റല്‍ ഒന്നിന് 60 രൂപയാണ് വര്‍ധന വരുത്തിയത്. ഇനി മുതല്‍ കര്‍ഷകര്‍ക്ക് 2210 രൂപ ലഭിക്കും.
എന്നാല്‍ സംസ്ഥാന വിഹിതത്തില്‍ ദുരൂഹത നിലനില്‍ക്കുന്നതിനാല്‍ അധികതുക ലഭിക്കുമോയെന്നതിലും ആശങ്ക നിലനില്‍ക്കുകയാണ്. നിലവില്‍ നെല്ല് കിലോ ഒന്നിന് 21.50 രൂപയാണ് കര്‍ഷകര്‍ക്കു ലഭിക്കുന്നത്. നെല്ലിന്റെ സംഭരണ വിലയില്‍ കാതലായ മാറ്റംവരുത്തണമെന്ന് കര്‍ഷകര്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നെങ്കിലും നടപടിയായില്ല. ഇതിനിടയിലാണ് കേന്ദ്രസര്‍ക്കാര്‍ നെല്ലുവിലയില്‍ വര്‍ധന വരുത്തിയത്.
എന്നാല്‍ വിലയില്‍ മാറ്റം വന്നെങ്കിലും സംഭരണവേളയില്‍ ഉദ്യോഗസ്ഥര്‍ നടത്തുന്ന തിരിമറികള്‍ കര്‍ഷകര്‍ക്ക് വന്‍നഷ്ടമാണ് വരുത്തിവയ്ക്കുന്നത്. കനത്ത വേനലിലും നെല്ലിലെ നനവിന്റെ പേരില്‍ ക്വിന്റല്‍ ഒന്നിന് നാലു കിലോ വരെ കുറവു വരുത്തിയാണ് സംഭരിച്ചത്. എഴുപതു രൂപയാണ് ഒരു ക്വിന്റല്‍ നെല്ലു വില്‍പ്പന നടത്തുമ്പോള്‍ കര്‍ഷകന് നഷ്ടമാകുന്നത്. കൂടാതെ പാടശേഖരത്തുനിന്നും നെല്ലുസംഭരണ സ്ഥലത്തെത്തിക്കുന്നതിനായി യൂനിയനുകള്‍ ഈടാക്കുന്ന കൂലിയും നഷ്ടത്തിന്റെ ആക്കം വര്‍ധിപ്പിക്കുന്നുണ്ട്. അതേസമയം, 2015 ല്‍ യു.ഡി.എഫ് സര്‍ക്കാര്‍ ബജറ്റില്‍ 300 കോടി രൂപമാത്രമാണു വകയിരുത്തിയത്. സംഭരണനെല്ലിന്റെ പണം നല്‍കാന്‍ നീക്കിവച്ച തുക ഇതുവരെയും കര്‍ഷകര്‍ക്ക് ലഭിട്ടില്ല. 2016 ലെ സര്‍ക്കാര്‍ വിഹിതം 35 കോടി മാത്രമാണ്. എന്നാല്‍ മുന്‍ മുഖ്യമന്ത്രി നേരിട്ട് ഇടപെട്ട് റബര്‍ കര്‍ഷകര്‍ക്കായി 500 കോടി അനുവദിച്ചെങ്കിലും നെല്‍കര്‍ഷകര്‍ക്കായി അര്‍ഹമായ വിഹിതം നീക്കിവയ്ക്കാന്‍ തയാറായില്ല. കുടിശിക ലഭിക്കാതായതോടെ കൃഷിയിറക്കാനായി കര്‍ഷകര്‍ എടുത്ത വായ്പകള്‍ പലതും മുടങ്ങിക്കിടക്കുകയാണ്. വായ്പാകുടിശിക തീര്‍ത്ത് ലോണ്‍ പുതുക്കാനുള്ള അവസരം ഇതോടെ നഷ്ടമായതായും കര്‍ഷകര്‍ പറയുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബെയ്‌റൂത്തില്‍ ഇസ്‌റാഈല്‍ വ്യോമാക്രമണം; ആറ് മരണം

International
  •  2 months ago
No Image

ഡല്‍ഹിയില്‍ ഡോക്ടറെ വെടിവെച്ചു കൊന്നു

National
  •  2 months ago
No Image

പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കാൻ ബോധവൽകരണവുമായി മസ്കത്ത് മുനിസിപ്പാലിറ്റി

oman
  •  2 months ago
No Image

പൂരം കലക്കലില്‍ തുടരന്വേഷണം ഉണ്ടാകുമെന്ന് മുഖ്യമന്ത്രിയുടെ ഉറപ്പ്; തീരുമാനം സി.പി.ഐ നേതാക്കളുമായുള്ള കൂടിക്കാഴ്ച്ചക്ക് ശേഷം

Kerala
  •  2 months ago
No Image

യുഎഇയിൽ വാഹനപകടം; ഒരാളുടെ നില ഗുരുതരം

uae
  •  2 months ago
No Image

ഊട്ടി, കൊടൈക്കനാല്‍ വിനോദ സഞ്ചാരികള്‍ക്ക് ഇ-പാസ് തുടരും; തുടരുന്നത് ഹൈകോടതിയുടെ പുന:പരിശോധന ഉത്തരവ് വരുന്നത് വരെ

National
  •  2 months ago
No Image

500 രൂപയുടെ കള്ളനോട്ട് ബാങ്കില്‍ നിക്ഷേപിക്കാനെത്തിയ യുവതി അറസ്റ്റില്‍

Kerala
  •  2 months ago
No Image

ആറാം തീയതി വരെ മഴ; നാളെ മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ലക്ഷദ്വീപ് തീരത്ത് കള്ളക്കടല്‍ പ്രതിഭാസ മുന്നറിയിപ്പ്

Kerala
  •  2 months ago
No Image

വയോജന ദിനത്തിൽ ദുബൈ എമിഗ്രേഷൻ പരിപാടികൾ സംഘടിപ്പിച്ചു

uae
  •  2 months ago
No Image

കൊല്ലം-എറണാകുളം റൂട്ടില്‍ പുതിയ സ്‌പെഷല്‍ ട്രെയിന്‍ അനുവദിച്ച് റെയില്‍വേ

Kerala
  •  2 months ago