ദലിതുകള്‍ക്കെതിരായ അതിക്രമങ്ങളില്‍ 746 ശതമാനം വര്‍ധന
ന്യൂഡല്‍ഹി: രാജ്യത്ത് ദലിതുകള്‍ക്കെതിരായ അതിക്രമങ്ങള്‍ കഴിഞ്ഞ ഒരുപതിറ്റാണ്ടിനിടെ 746 ശതമാനം വര്‍ധിച്ചതായി നാഷനല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ (എന്‍.സി.ആര്‍.ബി) യുടെ കണക്ക്.
2006ല്‍ ഒരുദശലക്ഷത്തില്‍ 24 ദലിതുകള്‍ ആണ് അതിക്രമങ്ങള്‍ക്ക് ഇരയായതെങ്കില്‍ 2016ല്‍ അത് 203 ആയി ഉയര്‍ന്നു. 2006ല്‍ ദലിതുകള്‍ക്കെതിരായ അതിക്രമം സംബന്ധിച്ച കേസ് 50,000 ആയിരുന്നുവെങ്കില്‍ 2016ല്‍ അത് 63 ലക്ഷം ആയി.
2016വരെയുള്ള കണക്കനുസരിച്ച് അതിക്രമങ്ങള്‍ 12 ഇരട്ടി കൂടിയതായാണ് എന്‍.സി.ആര്‍.ബി വെളിപ്പെടുത്തുന്നത്. അതിനാല്‍ അടുത്തിടെ ദലിതുകള്‍ക്കുനേരെയുള്ള അക്രമങ്ങള്‍ വര്‍ധിച്ചുകൊണ്ടിരിക്കെ പുതിയ കണക്ക് ഇതിനേക്കാള്‍ ഭീകരമായിരിക്കുമെന്ന് ദലിത് ആക്ടിവിസ്റ്റുകള്‍ പറഞ്ഞു.
കേരളമുള്‍പ്പെടെ രാജസ്ഥാന്‍, മധ്യപ്രദേശ്, ഗുജറാത്ത്, ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, ജാര്‍ഖണ്ഡ്, ബിഹാര്‍, സിക്കിം എന്നിവിടങ്ങളിലാണ് ദലിതുകള്‍ക്കെതിരേ ഏറ്റവും അതിക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.
എന്നാല്‍ ജമ്മു കശ്മീര്‍, തമിഴ്‌നാട്, ബംഗാള്‍, പഞ്ചാബ്, മേഘാലയ, മിസോറം, അരുണാചല്‍പ്രദേശ്, ത്രിപുര എന്നിവിടങ്ങളിലാണ് കുറച്ച് അതിക്രമങ്ങള്‍ റിപ്പോര്‍ട്ട്‌ചെയ്യപ്പെട്ടിട്ടുള്ളത്.
അതേസമയം, ദലിതുകള്‍ പ്രതികളാവുന്ന പലകേസുകളും പിന്നീട് അന്വേഷണത്തില്‍ വ്യാജമാണെന്നു കണ്ടെത്തിയതായും എന്‍.സി.ആര്‍.ബി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."