HOME
DETAILS
MAL
ചെങ്ങന്നൂരിലെ രാഷ്ട്രീയ നിലപാട് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷമെന്ന്
backup
April 08 2018 | 21:04 PM
കോഴിക്കോട്: ചെങ്ങന്നൂരില്‍ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം മുന്നണി സംബന്ധിച്ച നിലപാട് പാര്‍ട്ടി പ്രഖ്യാപിക്കുമെന്ന് കേരളാ കോണ്‍ഗ്രസ് (എം) വൈസ് ചെയര്‍മാന്‍ ജോസ് കെ. മാണി.
സാമൂഹികവും രാഷ്ട്രീയവുമായ ചില പ്രശ്‌നങ്ങള്‍ ചെങ്ങന്നൂരിലുണ്ട്. ജനങ്ങളുടെ പ്രശ്‌നങ്ങളില്‍ അവര്‍ക്കൊപ്പം നില്‍ക്കുകയെന്നതാണ് പാര്‍ട്ടി നിലപാട്. ഈ നിലപാടുമായി സഹകരിച്ച് പോകുന്നവരോടൊപ്പമായിരിക്കും തെരഞ്ഞെടുപ്പ് സഖ്യമെന്നും അദ്ദേഹം വാര്‍ത്താ ലേഖകരോട് സംസാരിക്കവെ പറഞ്ഞു. ബി.ജെ.പി സ്ഥാനാര്‍ഥിയുമായി ചര്‍ച്ചനടത്തിയതില്‍ അസ്വഭാവികതയില്ല, പാര്‍ട്ടിയുമായി എല്ലാ കക്ഷികളും ചര്‍ച്ചനടത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."