ദലിത് സംഘടനകളുടെ ഹര്‍ത്താല്‍ തുടങ്ങി; സര്‍വകലാശാല പരീക്ഷകള്‍ മാറ്റി
തിരുവനന്തപുരം: പട്ടികജാതി, പട്ടികവര്‍ഗ പീഡന നിരോധനനിയമം പുനഃസ്ഥാപിക്കാന്‍ പാര്‍ലമെന്റ് ഇടപെടണമെന്ന് ആവശ്യപ്പെട്ട് ദലിത് സംഘടനകള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടങ്ങി. പലയിടങ്ങളിലും സമരാനുകൂലികള്‍ വാഹനങ്ങള്‍ തടയുന്നുണ്ട്. കെഎസ്ആര്‍ടിസി കെഎസ്ആര്‍ടിസി സര്‍വിസ് നടത്തുന്നുണ്ട്. എന്നാല്‍ കോട്ടയത്തും തിരുവനന്തപുരത്തും കെഎസ്ആര്‍ടിസി താല്‍ക്കാലികമായി സര്‍വിസ് നിര്‍ത്തിവച്ചു.
ചിലയിടങ്ങളില്‍ സ്വകാര്യ ബസുകളും നിരത്തിലിറങ്ങി. കാലിക്കറ്റ്,കണ്ണൂര്‍, കേരള, എംജി, കുസാറ്റ്, ആരോഗ്യ, സര്‍വകലാശാല പരീക്ഷകള്‍ മാറ്റി.
തമ്പാനൂരില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ റോഡ് ഉപരോധിച്ചു. കൊച്ചിയില്‍ ഹര്‍ത്താല്‍ ഭാഗികമാണ്. വാഹനം തടഞ്ഞതിനെതുടര്‍ന്ന് ആദിവാസി ഗോത്രമഹാസഭ നേതാവ് ഗീതാനന്ദനെ പൊലിസ് കസ്റ്റഡിയിലെടുത്തു.
മുപ്പതോളം വരുന്ന ദലിത്, ആദിവാസി സംഘടനകളാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍. പാല്‍, പത്രം തുടങ്ങിയ അവശ്യ സര്‍വിസുകളെ ഒഴിവാക്കിയിട്ടുണ്ട്. ബി.എസ്.പി, ഡി.എച്ച്.ആര്‍.എം, അഖിലകേരള ചരമര്‍ ഹിന്ദു മഹാസഭ, കേരള ചേരമര്‍ സംഘം, നാഷണല്‍ ദലിത് ലിബറേഷന്‍ ഫ്രണ്ട്, സി.പി.ഐ (എം.എല്‍) റെഡ് സ്റ്റാര്‍, എസ്.സിഎസ്.ടി കോര്‍ഡിനേഷന്‍ കമ്മിറ്റി , കെ.പി.എം.എസ്, മനുഷ്യാവകാശ പ്രവര്‍ത്തക സമിതി, ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം, ആദിവാസി ഗോത്രമഹാസഭ, പോരാട്ടം കേരള ദലിത് മഹാസഭ, ആര്‍.എം.പി, കെ.ഡി.എഫ്, ആദിജനമഹാസഭ, ഐ.ഡി.എഫ്, എന്‍.സി.എച്ച്.ആര്‍.ഒ, പെണ്‍പിളെ ഒരുമൈ, സാംബവര്‍ മഹാസഭ തുടങ്ങിയ സംഘടനകളാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. യൂത്ത് കോണ്‍ഗ്രസ്, യൂത്ത് ലീഗ്, വെല്‍ഫെയര്‍പാര്‍ട്ടി, പി.ഡി.പി, ദലിത് ലീഗ് തുടങ്ങിയ സംഘടനകളും ഹര്‍ത്താലിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."