രാജ്യാന്തര ഡോക്യുമെന്ററി- ഹ്രസ്വചിത്ര മേള 10നു തുടങ്ങും
തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന ഒന്‍പതാമത് രാജ്യാന്തര ഡോക്യുമെന്ററി- ഹ്രസ്വചിത്ര മേള 10 മുതല്‍ 14 വരെ തിരുവനന്തപുരം കൈരളി, ശ്രീ, നിള തിയറ്ററുകളില്‍ നടക്കും. ഡോക്യുമെന്ററി, ഹ്രസ്വചിത്രം, ആനിമേഷന്‍, മ്യൂസിക് വീഡിയോ, കാംപസ് ഫിലിം വിഭാഗങ്ങളിലായി 79 ചിത്രങ്ങള്‍ മത്സരത്തിനുണ്ടാകുമെന്നു സാംസ്‌കാരികമന്ത്രി എ.കെ.ബാലന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
മേളയുടെ ഉദ്ഘാടനം 10ന് വൈകിട്ട് കൈരളി തിയറ്ററില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. ഈ വര്‍ഷത്തെ മേളയുടെ വിഷയം 'വൈല്‍ഡ് ലൈഫ് '. ആകെ 204 ചിത്രങ്ങള്‍ മേളയില്‍ പ്രദര്‍ശിപ്പിക്കും. രാജ്യത്തെ മികച്ച വൈല്‍ഡ് ലൈഫ് ഡോക്യുമെന്ററി സംവിധായകരായ സുരേഷ് ബേഡി, ശേഖര്‍ ദത്താത്രി, പ്രവീണ്‍സിങ്, സന്ദേഷ് കടൂര്‍, സുരേഷ് ഇളമണ്‍ എന്നിവരുടെ ഡോക്യുമെന്ററികള്‍ മേളയില്‍ പ്രദര്‍ശിപ്പിക്കും. ഇവര്‍ പങ്കെടുക്കുന്ന പാനല്‍ ചര്‍ച്ചയും മേളയുടെ ഭാഗമായുണ്ടണ്ടാവും. മണിപ്പൂരി സംവിധായകന്‍ പത്മശ്രീ അരിബാം ശ്യാംശര്‍മയുടെ ചിത്രങ്ങള്‍ റിട്രോസ്‌പെക്ടീവ് വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടണ്ട്. ചൈനീസ് സംവിധായകനായ വാങ്ബിങ്, സഞ്ജയ് കാക്ക് എന്നിവരുടെ ചിത്രങ്ങളാണ് ഫിലിംമേക്കര്‍ ഇന്‍ ഫോക്കസ് വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്നത്. ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍നിന്നുള്ള ഹ്രസ്വചിത്രങ്ങള്‍, പ്രമുഖ മറാത്തി സംവിധായകന്‍ ഉമേഷ് കുല്‍ക്കര്‍ണി ക്യുറേറ്റ് ചെയ്ത 'ബീജ് ', ലോകത്തിലെ ഏറ്റവും മികച്ച പരീക്ഷണചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന 'ഓബര്‍ഹ്യുസൈന്‍' മേളയില്‍നിന്നുള്ള തിരഞ്ഞെടുക്കപ്പെട്ട ജര്‍മന്‍ ചിത്രങ്ങള്‍ എന്നിവയാണ് മേളയുടെ മുഖ്യ ആകര്‍ഷണം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 120ഓളം സംവിധായകര്‍ മേളയില്‍ പങ്കെടുക്കും.
11നു വൈകിട്ട് ആറിന് കരിന്തലക്കൂട്ടം അവതരിപ്പിക്കുന്ന നാടന്‍കലാമേളയും 13നു വൈകിട്ട് ആറിന് ഷബീര്‍ അലിയുടെ ഗസല്‍സന്ധ്യയുമുണ്ടണ്ടാകുമെന്നും മന്ത്രി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."