ബാലുശ്ശേരിയില്‍ ജ്വല്ലറിയില്‍ കവര്‍ച്ച
ബാലുശ്ശേരി: കടയുടെ ഭിത്തി തകര്‍ത്ത് ആറര ലക്ഷം രൂപയുടെ സ്വര്‍ണവും വെള്ളിയും 15,000 രൂപയും കവര്‍ന്നു. മൂടാടി വടക്കെ പുളിയുള്ളകണ്ടി നിഷയുടെ ഉടമസ്ഥതയിലുള്ള ബാലുശ്ശേരി ബസ് സ്റ്റാന്‍ഡിലെ ആദിത്യ സ്വര്‍ണം, വെള്ളി കടയിലാണ് കവര്‍ച്ച നടന്നത്. വെള്ളിയാഴ്ച രാത്രിയാണു സംഭവം.
രാവിലെ കട തുറക്കാനെത്തിയവരാണ് ആദ്യം വിവരമറിഞ്ഞത്. അഞ്ചുലക്ഷം രൂപയുടെ വെള്ളി ആഭരണങ്ങളും ഒന്നര ലക്ഷം രൂപയുടെ സ്വര്‍ണാഭരണവും പണവുമാണ് നഷ്ടപ്പെട്ടതെന്ന് കടയുടമയുടെ സഹോദരന് വടകര ചെറുവോത്ത് നിഷാന്ത് പറഞ്ഞു. ബാലുശ്ശേരി പൊലിസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തിയിരുന്നു.
അതേസമയം സംഭവവുമായി ബന്ധപ്പെട്ട് പരാതിയുമായി എത്തിയവരെ മണിക്കൂറുകളോളം സ്റ്റേഷനില്‍ ഇരുത്തിച്ചെന്നും സംഭവം ലഘൂകരിക്കാന്‍ പൊലിസ് ശ്രമം നടത്തിയെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്. ഇവിടെ നേരത്തെ നിരവധി കടകളില്‍ മോഷണം നടന്നിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."