പൊള്ളുന്ന ചൂടിനെ ശമിപ്പിക്കാന്‍ പഴവിപണി സജീവം
കൊച്ചി: ചൂട് അതിശക്തമായതോടെ പഴവിപണിയും സജീവമായി. നേരത്തെ ശീതളപാനിയത്തിന് ആവശ്യക്കാര്‍ ഏറെയായിരുന്നെങ്കില്‍ ഇപ്പോള്‍ പഴവര്‍ഗങ്ങള്‍ക്കാണ് പ്രിയമേറെ. കത്തുന്ന ചൂട് സാധാരണക്കാരന്റെ ജീവിത രീതിയെ തന്നെ മാറ്റിമറിച്ചു എന്നു പറയാം. ഉച്ചയ്ക്ക് ഊണ് കഴിക്കുന്ന രീതി ഇന്ന് പലരും മാറ്റിയിരിക്കുകയാണ്.
ഈര്‍പ്പവും ചൂടുമൊക്കെ അസ്വസ്ഥത സൃഷ്ടിക്കുമ്പോള്‍ എങ്ങനെ മീന്‍ വറുത്തതൊക്കെ കൂട്ടി ഊണുകഴിക്കുമെന്നാണ് ഇക്കൂട്ടര്‍ ചോദിക്കുന്നത്. ശരീരത്തിന് കുളിര്‍മ പകരാന്‍ പഴങ്ങളെയാണ് ഇന്ന് എല്ലാവരും ആശ്രയിക്കുന്നത്. രാത്രിഭക്ഷണം ഉപേക്ഷിച്ച് ജൂസ് കുടിച്ച് ഉറങ്ങുന്നവരുടെ എണ്ണവും വര്‍ധിച്ചിട്ടുണ്ട്.
ചൂട് കൂടിയതിനെ തുടര്‍ന്ന് തണ്ണിമത്തന്‍ വിപണിക്ക് കൊയ്ത്തുകാലമായിരിക്കുകയാണ്. ചെറുതും വലുതുമായ തണ്ണിമത്തന് കിലോയ്ക്ക് 15മുതല്‍ 25 രൂപവരെയാണ് വില. ഉള്ളില്‍ മഞ്ഞ, ചുവപ്പ് നിറങ്ങളിലുള്ള തണ്ണിമത്തന്‍ വിപണിയിലുണ്ടെങ്കിലും ചുവപ്പ് നിറത്തിനാണ് പ്രിയമേറെ. തേന്‍ മധുരവും ജലാംശം കൂടുതലുള്ളതുമാണ് ഇതിന് കാരണം. എന്നാല്‍ പുറമെ കടുംപച്ച നിറത്തിലുള്ള കുട്ടി തണ്ണിമത്തനും ആവശ്യക്കാരുണ്ട്.
ചെറുതായതിനാല്‍ തൂക്കത്തില്‍ കുറവുവരുകയും കുറച്ച് പണം നല്‍കിയാല്‍ മതിയെന്നുമുള്ളതാണ് ഇതിലേക്കുള്ള ആകര്‍ഷണം. മാമ്പഴക്കാലത്തിന് തുടക്കമായതും ചൂട് കാലത്തിന് ആശ്വാസം പകരുന്നുണ്ട്. പാലക്കാട് മുതലമടയില്‍ നിന്നും എത്തുന്ന നാടന്‍ മാമ്പഴത്തിനാണ് പ്രിയമേറെ.
മാമ്പഴ ജൂസ് വിപണിയിലും തിരക്കനുഭവപ്പെടുന്നുണ്ട്. ഇളനീര്‍ വിപണികളുടെ എണ്ണവും വര്‍ധിച്ചിട്ടുണ്ട്. രാവിലെയും നട്ടുച്ചയ്ക്കും നാലുമണിക്കുമൊക്കെ ഇളനീര്‍ വിപണിക്കുമുന്നില്‍ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. മുപ്പത് മുതല്‍ മുപ്പത്തഞ്ച് രൂപവരെയാണ് ഒരു ഇളനീരിന്റെ വില.
വെള്ളം കുടിച്ചതിനുശേഷം ഇതിന്റെ കാമ്പ് കഴിക്കാന്‍ ലഭിക്കുന്നതിനാല്‍ ഉച്ചയൂണിനു പകരം പലരും ഇളനീരിലേക്ക് തിരിഞ്ഞിട്ടുണ്ട്. ഞാലിപ്പൂവന്‍,റോബസ്‌റ്റോ,പൂവന്‍ തുടങ്ങീ പഴവിപണികളും സജീവമാണ്. കുരുവില്ലാത്ത കറുത്ത മുന്തിരിയും വെളുത്ത മുന്തിയിരുമൊക്കെ വാങ്ങി ഓഫിസിലും മറ്റും ഇരുന്ന് ഇടയ്ക്കിടക്ക് കഴിക്കുന്നവരുടെ എണ്ണവും കൂടിയിട്ടുണ്ട്. മാതളം, ആപ്പിള്‍, പേരയ്ക്ക, പപ്പായതുടങ്ങിയവയും ചൂട്‌കൊണ്ട് പൊറുതിമുട്ടിയ ആവശ്യക്കാരനെ മാടിവിളിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."