പഠനക്യാംപ് സംഘടിപ്പിച്ചു
കോതമംഗലം: എസ്.എന്‍.ഡി.പി യോഗം കോതമംഗലം യൂണിയന്‍ യൂത്ത് മൂവ്‌മെന്റ് സൈബര്‍ സേന ഭാരവാഹികള്‍ക്ക് വേണ്ടി നടത്തിയ പഠന ക്യാംപ് യൂത്ത് മൂവ്‌മെന്റ് സംസ്ഥാന ചെയര്‍മാന്‍ സന്ദീപ് പച്ചയില്‍ ഉദ്ഘാടനം ചെയ്തു. രണ്ട് ദിവസങ്ങളിലായി പൈങ്ങോട്ടൂര്‍ ശ്രീ നാരായണ ഗുരു കോളേജ് ഒഫ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ് അങ്കണത്തില്‍ നടന്ന സഹവാസ പഠന ക്യാംപിന് യൂണിയന്‍ പ്രസിഡന്റ് അജി നാരായണന്‍ അധ്യക്ഷത വഹിച്ചു.
യൂണിയന്‍ സെക്രട്ടറി പി.എ.സോമന്‍, വൈസ് പ്രസിഡന്റ എം.കെ.മണി, ബോര്‍ഡ് അംഗം സജീവ് പാറയ്ക്കല്‍, സൈബര്‍ സേന സംസ്ഥാന ചെയര്‍മാന്‍ കിരണ്‍, കണ്‍വീനര്‍ സുധീര്‍, യൂത്ത് മൂവ്‌മെന്റ് പ്രസിഡന്റ് കെ.എസ്. ഷിനില്‍കുമാര്‍, സെക്രട്ടറി എം.ബി തിലകന്‍, സൈബര്‍ സേന ജില്ലാ കണ്‍വീനര്‍ അജേഷ് തട്ടേക്കാട്, സൈബര്‍ സേനയൂണിയന്‍ ചെയര്‍മാന്‍ എം.കെ.ചന്ദ്രബോസ്, കണ്‍വീനര്‍ രാജേഷ് കൃഷ്ണ, വനിതാ സംഘം വൈസ് പ്രസിഡന്റ് സതി ഉത്തമന്‍ ,സെക്രട്ടറി മിനി രാജീവ്, തുടങ്ങിയവര്‍ പ്രസംഗിച്ചു.
യോഗം കൗണ്‍സിലര്‍ പി.റ്റി.മന്മദന്‍, അഡ്വ. രാജന്‍ മഞ്ചേരി, ഡോ. സോമന്‍ തൊടുപുഴ തുടങ്ങിയവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസ് എടുത്തു.
വൈകിട്ട് നടന്ന വടംവലി മത്സരത്തില്‍ കോതമംഗലം ശാഖാ ടീം ഒന്നാം സ്ഥാനവും, കരിങ്ങഴ ശാഖാ ടീം രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."