HOME
DETAILS
MAL
ദേശീയ പാത വികസനം: ക്ഷേത്രം ഏറ്റെടുക്കുന്നതിനെതിരേ ധീവരസഭ
backup
April 09 2018 | 02:04 AM
അമ്പലപ്പുഴ: തോട്ടപ്പള്ളി കുരുട്ടൂര് ഭഗവതി ക്ഷേത്രം ദേശീയ പാത വികസനത്തിനായി ഏറ്റെടുക്കുന്നതിനെതിരെ ധീവരസഭ കരയോഗം 60 - ന്റെ നേതൃത്വത്തില്‍ കൂട്ട ഉപവാസവും പ്രതിഷേധയോഗവും നടത്തി. ധീവരസഭ സംസ്ഥാന ജനറല്‍ സെക്രട്ടറി വി.ദിനകരന് ഉദ്ഘാടനം ചെയ്ത യോഗത്തിന് കരയോഗം പ്രസിഡന്റ് കെ. രത്നാകരന് അധ്യക്ഷത വഹിച്ചു. ആര്. രുദ്രന് മുഖ്യപ്രഭാഷണം നടത്തി. ജി.ഓമനക്കുട്ടന് ,പ്രകാശന് ,സി.രാജു പി.മോഹന്‍ലാല്‍ ,എന്നിവര്‍ പ്രസംഗിച്ചു.യോഗത്തിന് കരയോഗം സെക്രട്ടറി കെ.ജി.രാജു സ്വാഗതവും ഖജാന്‍ജി പി.മോഹന്‍ലാല്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."