വിദേശികള്‍ക്കുവേണ്ടി ഡല്‍ഹി പൊലിസ് ഇംഗ്ലീഷ് പഠിക്കുന്നു
ന്യൂഡല്‍ഹി: വിദേശികളോട് സംസാരിക്കാനായി ഡല്‍ഹി പൊലിസ് ഇംഗ്ലീഷ് പഠിക്കുന്നു. വിവിധ രാജ്യങ്ങളുടെ ഉച്ഛാരണ ശൈലിയോടെയുള്ള ഇംഗ്ലീഷായിരിക്കും പഠിക്കുക.
ഇതിനായി പ്രത്യേകപരിശീലകരെ ചുമതലപ്പെടുത്തും. കഴിഞ്ഞ ദിവസങ്ങളില്‍ ആഫ്രിക്കന്‍ രാജ്യങ്ങളില്നിന്നുള്ളവര്ക്കുനേരെയുണ്ടായ ആക്രമണത്തെത്തുടര്‍ന്ന് ഇവരുടെ മൊഴിയെടുക്കാന്‍ പൊലിസിന് പരിഭാഷകരുടെ സഹായം ആവശ്യമായിവന്ന സാഹചര്യത്തിലാണ് നടപടി. കഴിഞ്ഞദിവസം പൊലിസുമായി കൂടിക്കാഴ്ച നടത്തിയ ആഫ്രിക്കന്‍ രാജ്യങ്ങളില്‍നിന്നുള്ള പ്രതിനിധികളും ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു.
നടപടിയുടെ ഭാഗമായി ഇംഗ്ലീഷ് പരിജ്ഞാനമുള്ള ആളുകളെ പൊലിസ് കണ്ട്രോള് റൂമില്‍ നിയമിക്കും.
കൂടാതെ വിദേശികള്‍ക്കായി സമീപകാലത്ത് ഒരുക്കിയ ഹെല്പ് ലൈനിലും ഇംഗ്ലീഷ് ഭാഷാപരിജ്ഞാനമുള്ളവരെയായിരിക്കും കോളുകള്‍ അറ്റന്റ് ചെയ്യാന്‍ നിയോഗിക്കുക. പൊലിസ് കണ്ട്രോള് റൂമായ 100ല്‍ വിളിച്ചാലും ഇംഗ്ലീഷ് ഭാഷാപരിജ്ഞാനമുള്ളവരെ ലഭ്യമാക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."