ഷോര്‍ട്ട് ഫിലിം ഫെസ്റ്റ് കൊടിയിറങ്ങി; പ്രതിഭകള്‍ അവാര്‍ഡ് ഏറ്റുവാങ്ങി
തൊടുപുഴ: മൂന്ന് നാള്‍ നീണ്ടുനിന്ന ഇടുക്കി ഷോര്‍ട്ട് ഫിലിം ഫെസ്റ്റിന് സമാപനം. മുന്‍ മാധ്യമ പ്രവര്‍ത്തകന്‍ സനല്‍ ഫിലിപ്പിന്റെ സ്മരണാര്‍ഥം ഇടുക്കി പ്രസ് ക്ലബും ചാഴിക്കാട്ട് ആശുപത്രിയും സംയുക്തമായി നടത്തിയ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിന്റെ സമാപനസമ്മേളനം മന്ത്രി എം.എം മണി ഉദ്ഘാടനം ചെയ്തു. സനല്‍ ഫിലിപ്പിന്റെ കുടുംബത്തിന് നല്‍കാന്‍ കൈയില്‍ നിന്ന് നാലായിരം രൂപ മന്ത്രി ചടങ്ങില്‍ വെച്ച് പ്രസ്‌ക്ലബ് ഭാരവാഹികളെ ഏല്‍പിച്ചു. പി.ജെ. ജോസഫ് എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തി. മികച്ച ചിത്രം ജെസ്‌വിന്‍ ജോസ് തിരക്കഥയെഴുതി സംവിധാനം ചെയ്ത 'ക്ഷണക്കത്ത്', മികച്ച രണ്ടാമത്തെ ചിത്രം ജിതിന്‍ രാജ് സംവിധാനം ചെയ്ത 'പല്ലൊട്ടി' പ്രത്യേക ജൂറി പുരസ്‌കാരം നേടിയ സുജിത് ഗോവിന്ദന്‍ സംവിധാനം ചെയ്ത 'റാന്തല്‍' എന്നിവയുടെ പ്രതിനിധികള്‍ പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങി. പ്രത്യക ജൂറി പരാമര്‍ശം കരസ്ഥമാക്കിയ ഗോകുല്‍ ആര്‍.നാഥിന്റെ 'ഇട', മിഥുന്‍ ചന്ദ്രന്റെ 'ഭൂമി', സൗമ്യാ സദാനന്ദന്റെ 'റാബിറ്റ് ഹോള്‍' അന്‍സല്‍ ഓറഞ്ചിന്റെ 'സുന്നത്ത് കല്യാണം' എന്നിവക്കുള്ള പുരസ്‌കാരങ്ങളും വിതരണം ചെയ്തു. വിദ്യാര്‍ഥികള്‍ ഒരുക്കിയ മികച്ച ചിത്രത്തിനുള്ള പുരസ്‌കാരത്തിന് അര്‍ഹമായ 'ഇടവഴിയിലെ കാറ്റ് ' ഒരുക്കിയ തൊടുപുഴ സെന്റ് സെബാസ്റ്റ്യന്‍സ് സ്‌കൂള്‍ വിദ്യാര്‍ഥികളും അവാര്‍ഡ് ഏറ്റുവാങ്ങി.
ചാഴിക്കാട്ട് ആശുപത്രി ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ഡോ. ജോസഫ് സ്റ്റീഫന്‍, ജോയിന്റ് മാനേജിങ് ഡയറക്ടര്‍ ഡോ. സി.എസ്. സ്റ്റീഫന്‍, സംവിധായകന്‍ പ്രദീപ് എം. നായര്‍, തിരക്കഥാകൃത്ത് രാജേഷ് വര്‍മ്മ, എഡിറ്റര്‍ കെ.ആര്‍ മിഥുന്‍ എന്നിവര്‍ സംബന്ധിച്ചു.
പ്രസ് ക്ലബ് പ്രസിഡന്റ് അഷ്‌റഫ് വട്ടപ്പാറ അധ്യക്ഷനായി. സെക്രട്ടറി എം.എന്‍ സുരേഷ് സ്വാഗതവും എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം അഖില്‍ സഹായി നന്ദിയും പറഞ്ഞു. പുരസ്‌കാരത്തിന് അര്‍ഹമായ ചിത്രങ്ങളും തെരഞ്ഞെടുത്ത ചില ചിത്രങ്ങളുമടക്കം തിങ്കളാഴ്ച വൈകിട്ട് ആറിനും എട്ടിനും ക്ലബ് ഹാളില്‍ പ്രദര്‍ശിപ്പിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."